വീട് മനോഹരവും അതിനേക്കാള്‍ ഉപരി പോസിറ്റീവ് ഊര്‍ജം നല്‍കുന്ന ഇടമായിരിക്കണം. എന്നാല്‍ വീടിന്റെ അകത്തളം എന്നും ഒരേ പോലിരിക്കുന്നത് പലർക്കും മടുപ്പുണ്ടാക്കും. ഇതിനൊരു പരിഹാരമായി ഫർണീച്ചറുകളും മറ്റ് വസ്തുക്കളുടേയും സ്ഥാനം ഇടയ്ക്കിടെ മാറ്റാവുന്നതാണ്.  ഇടയ്ക്ക് വീടിനൊരു മെയ്‌ക്കോവര്‍ നല്‍കുന്നത് നിങ്ങളുടെ മനസിനെയും പ്രകാശപൂരിതമാക്കും

എളുപ്പത്തില്‍ വീടിന് മെയ്‌ക്കോവര്‍ നല്‍കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം

പുതിയ പെയിന്റ് 

നല്ല ഫ്രെഷ് ലുക്ക് നല്‍കുന്ന പെയിന്റ് നല്‍കുന്നത് നല്ലത്. ഇളം നിറങ്ങള്‍ വീടില്‍ വെളിച്ചം അധികം തോന്നിക്കുന്നു.മുറികള്‍ക്ക് വിസ്താരം കൂടുതലുള്ള തോന്നിപ്പിക്കുകയും മാനസ്സിന് കുളിര്‍മ്മ നല്‍കുകയും ചെയ്യുന്നു.ഓരോ മുറികളുടെയും മൂഡ് അനുസരിച്ച് നിറങ്ങള്‍ തിരഞ്ഞെടുക്കാം

കര്‍ട്ടനുകള്‍

പെട്ടെന്നൊരു മെയ്‌ക്കോവറിന് കര്‍ട്ടന്‍ മാറ്റുന്നത് പരിഗണിക്കാവുന്നതാണ് .പ്രകാശം കടത്തി വിടുന്ന ഇളം നിറത്തിലുള്ള വിന്‍ഡോ കര്‍ട്ടനുകളാണ് നല്ലത്. കട്ടികുറഞ്ഞ കര്‍ട്ടനുകള്‍ ഉപയോഗിക്കാനും എളുപ്പമാണ്. ഫ്രില്ലുകള്‍ പിടിപ്പിച്ച കര്‍ട്ടനുകളും ഇന്ന വിപണിയില്‍ ലഭ്യമാണ്. മുളകള്‍ കൊണ്ട് തയ്യാറാക്കുന്ന വിന്‍ഡോ കര്‍ട്ടനുകള്‍ ഒരു പ്രത്യേക ഫീല്‍ മുറികള്‍ക്ക് നല്‍കുന്നു

ഫര്‍ണ്ണീച്ചറുകള്‍

മുറികളുടെ ഭംഗിക്ക് വളരെയധികം പ്രധാനപ്പെട്ടതാണ് ഫര്‍ണ്ണീച്ചറുകള്‍. സാധാരണയായി ഇടുന്ന രീതിയില്‍ നിന്ന് മാറ്റി ഫര്‍ണ്ണീച്ചറുകള്‍ വെയ്ക്കാം. സൗകര്യമുണ്ടെങ്കില്‍ പുതിയ ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാവുന്നതാണ്. സെക്കന്റ് ഹാന്‍ഡ് ഫര്‍ണ്ണീച്ചറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇഷ്ടമുള്ള പെയിന്റ് നല്‍കി ഇവയ്ക്ക് പുതിയ ലുക്ക് നല്‍കാവുന്നതാണ്.

കാര്‍പെറ്റുകള്‍/ ചവിട്ടികള്‍

പുതിയ തരം കാര്‍പ്പെറ്റുകള്‍ വാങ്ങി തറയില്‍ ഇടാം. ഇളം നീല അല്ലെങ്കില്‍ വെള്ള നിറമാണ് നിങ്ങളുടെ ചുവരുകള്‍ക്കെങ്കില്‍ ജയ്പുരി മോഡല്‍ കാര്‍പ്പെറ്റുകള്‍ നന്നായി ഇണങ്ങുന്നതാണ്.ബെഡ്ഡ്‌റൂമിലേക്ക് വളരെ മൃദുവായ റഗ്ഗുകള്‍ തിരഞ്ഞെടുക്കാം


ഇന്‍ഡോര്‍ പ്ലാന്റ്‌സ്

മുറിക്കുള്ളില്‍ പെട്ടെന്നൊരു മാറ്റം വരുത്താന്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് സാധിക്കും. വളരെ മിനിമലിസ്റ്റ്ക്കായി  ചെടികള്‍ സെറ്റ് ചെയ്യാം. ഇനി ചെടികള്‍ ആദ്യമേ വീടിനകത്ത് വളര്‍ത്തുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇവയുടെ സ്ഥാനം മാറ്റിവെയ്ക്കാം. ലിവിങ്ങ് റൂമുകള്‍ക്ക് വളരെ വലിയ ചെടികള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ വര്‍ക്ക്‌സ്‌പേസിന് ഏറ്റവും നല്ലത് സക്കുലന്റ് ചെടികളാണ്. 

ലെറ്റിങ്ങ്

മുറിയിലെ വെളിച്ചത്തിന്റെ ക്രമീകരണങ്ങള്‍ മാറ്റിയാല്‍ തന്നെ പുതിയ ഒരു ലുക്ക് കൊണ്ടുവരാനായി സാധിക്കും. സീലിങ്ങ് ലെറ്റുകളില്‍ നിന്ന് വ്യത്യസ്തയുള്ളവ ഇന്ന ലഭ്യമാണ്

ആര്‍ട്ട് വര്‍ക്കുകള്‍

മുറിയിലേക്ക് നല്ല പെയിന്റിങ്ങോ അല്ലെങ്കില്‍ എന്തെങ്കിലും എലഗന്റ് പീസുകളോ വെയ്ക്കാം. ബോട്ടില്‍ ആര്‍ട്ട്, വുഡ് ആര്‍ട്ട്, പേപ്പര്‍ ആര്‍ട്ട് എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്‌.

Content Highlights: easy home makeover tips