പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Ajeeb Komachi)
പണ്ടുകാലങ്ങളില്‍ വീട് പണിയുമ്പോള്‍ അത്ര പ്രധാന്യമില്ലാതെയാണ് അടുക്കളകള്‍ ഡിസൈന്‍ ചെയ്യാറ്. എന്നാല്‍, കാലം മാറിയതോടെ വളരെയധികം പ്രാധാന്യത്തോടെയാണ് അടുക്കളകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഇന്ന് മിക്കവരും ഏറ്റവും ആധുനികമായ രീതിയിലാണ് അടുക്കളകള്‍ സജ്ജീകരിക്കാറ്. അടച്ചുകെട്ടിയ ഡിസൈനില്‍നിന്ന് വീടിന്റെ മറ്റ് ഇടങ്ങളുമായി ബന്ധിപ്പിക്കുന്ന സെമി-ഓപ്പണ്‍, ഓപ്പണ്‍ ശൈലികളിലാണ് ഇന്ന് ഭൂരിഭാഗം പേരും അടുക്കളകള്‍ ഡിസൈന്‍ ചെയ്യാറ്. സെമി ഓപ്പണ്‍ ശൈലിയില്‍ അടുക്കള ഡിസൈന്‍ ചെയ്യുന്നതിനുള്ള ടിപ്‌സുകള്‍ പരിചയപ്പെടാം.
ഫ്രെയിം ലെസ് ഗ്ലാസ് പാര്‍ട്ടീഷന്‍
വീടിന്റെ മറ്റ് ഏരിയകകളെ ഇത് അടുക്കളയെ വേര്‍തിരിച്ചുനിര്‍ത്തുമെങ്കിലും ആ സ്ഥലങ്ങളിലേക്ക് വളരെവേഗത്തില്‍ ആക്‌സസ് ഉറപ്പാക്കുന്നതാണ് ഈ രീതി. പരമാവധി കാഴ്ച ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കുന്നു. ചൂട്, പാചകം ചെയ്യുമ്പോഴുള്ള മണങ്ങള്‍ തുടങ്ങിയവ മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കാതെ ഗ്ലാസ് കൊണ്ടുള്ള പാര്‍ട്ടീഷന്‍ സഹായിക്കുന്നു. ഫ്രെയിം ഇല്ലാതെയുള്ള ഗ്ലാസ് പാര്‍ട്ടീഷനില്‍ വലിച്ച് തുറക്കാവുന്നതോ, നിരങ്ങി നീക്കാവുന്നതോ ആയ ഡോറുകള്‍ വയ്ക്കാവുന്നതാണ്.
Also Read
ബൈ-ഫോള്‍ഡിങ് ഡിവൈഡേഴ്‌സ്
ആവശ്യത്തിന് അനുസരിച്ച് തുറന്നിടാനും അടച്ചിടാനും കഴിയുന്ന ബൈ-ഫോള്‍ഡ് ഡൈവേഴ്‌സ് സെമി ഓപ്പണ്‍ കിച്ചനില്‍ കൊടുക്കുന്നത് അഭികാമ്യമാണ്. പാചകം ചെയ്യുമ്പോഴും വൃത്തിയാക്കുമ്പോഴും ഈ വാതില്‍ അടച്ചിടാം. ബാക്കിയുള്ള സമയങ്ങളില്‍ ഇത് തുറന്നിടുകയും ചെയ്യാം.
സര്‍വീസ് വിന്‍ഡോ
അടുക്കളയെയും ഡൈനിങ് ഏരിയെയും തമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ഡൈനിങ് ഏരിയയുമായി വളരെ വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന മാര്‍ഗമാണിത്. സര്‍വീസ് കൗണ്ടറായും ഇത് മാറ്റിയെടുക്കാം. കിച്ചനില്‍നിന്ന് ഭക്ഷണം നേരിട്ട് ഡൈനിങ് ഏരിയയിലേക്ക് എത്തിക്കാനും കഴിയും.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍
ഓപ്പണ്‍ സ്റ്റൈല്‍ കിച്ചനില്‍ പ്രധാനപ്പെട്ട ഘടകമാണ് ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍. ഇത് ആവശ്യം പോലെ അധികമായുള്ള കൗണ്ടര്‍ ടോപ്പായോ, ബാര്‍ കൗണ്ടര്‍ ആയോ ഉപയോഗപ്പെടുത്താമെന്നതും പ്രത്യേകതയാണ്. കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഇവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും.
Content Highlights: semi open style kitchen, stylish kitchen, myhome, home design ideas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..