പുസ്തകങ്ങള്‍ക്കിടമൊരുക്കാം മികവോടെ; എളുപ്പവഴികള്‍


വീടുകള്‍ നിര്‍മിക്കുമ്പോള്‍ തന്നെ ബുക്ക് ഷെല്‍ഫിനുള്ള സ്ഥലവും ഡിസൈനും തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും.

പ്രതീകാത്മക ചിത്രം | Photo: Getty images

ഈ കോവിഡ് മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സമയങ്ങളില്‍ പുസ്തകങ്ങളാണ് ഭൂരിപക്ഷമാളുകളുടെയും കൂട്ട്. പുസ്തകങ്ങളെ ഭംഗിയായും ചിട്ടയോടെയും അടുക്കിവെക്കുന്നത് നമ്മുടെ വായനയെ എളുപ്പമാക്കുക മാത്രമല്ല , വീടിനെക്കൂടി മനോഹരമാക്കുകയാണ് ചെയ്യുന്നത്.

വീടുകള്‍ നിര്‍മിക്കുമ്പോള്‍ തന്നെ ബുക്ക് ഷെല്‍ഫിനുള്ള സ്ഥലവും ഡിസൈനും തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. ബുക്ക് ഷെല്‍ഫുകള്‍ ഭംഗിയായി ക്രമീകരിക്കുന്നതിനുള്ള എളുപ്പവഴികള്‍ പരിചയപ്പെടാം.

നിറമടിസ്ഥാനത്തില്‍ ക്രമീകരിക്കാം

പുസ്തകങ്ങളെ അവയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ ഷെല്‍ഫില്‍ അടുക്കാം. ഉദാഹരണത്തിന് ചുവന്ന നിറമുള്ള കുറെയധികം പുസ്തകങ്ങള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവ ഒന്നിച്ച് അടുക്കിവെക്കാം. അതില്‍ന്നെ കടും ചുമപ്പ് മുതല്‍ ഇളം ചുമപ്പ് വരെ എന്ന രീതിയിലും അടുക്കാം. ഇങ്ങനെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പുസ്തകങ്ങളും അടുക്കിവെക്കാം.

ഷെല്‍ഫിന്റെ പുറകുവശം ഹൈലൈറ്റ് ചെയ്യാം

ബുക്ക് ഷെല്‍ഫിന്റെ പുറകുവശം പലപ്പോഴും പ്രധാന്യമിലാതെയാണ് ഡിസൈന്‍ ചെയ്യുക. അതില്‍ ഒരു വ്യത്യസ്ത വരുത്തി നോക്കിയാലോ. പലവിധത്തിലുള്ള വര്‍ണങ്ങളിലുള്ള കടലാസുകള്‍ കൊണ്ടോ പെയിന്റുകള്‍ ഉപയോഗിച്ചോ ഷെല്‍ഫുകളുടെ പുറകുവശം മനോഹരമാക്കാം.

സ്ഥലപരിമിതി മറികടക്കാന്‍ പുതുവഴികള്‍

പരമ്പരാഗത ശൈലിയിലുള്ള ബുക്ക് ഷെല്‍ഫ് കൂടുതല്‍ സ്ഥലം കവരുന്നതായി തോന്നുണ്ടോ. അത് മറികടക്കാന്‍ ചില നുറുങ്ങുവിദ്യകളുണ്ട്. ഉദാഹരണത്തിന് വാതിലുകളുടെ പുറകില്‍ ചെറിയ ചെറിയ ഷെല്‍ഫുകളുണ്ടാക്കാം.

കുത്തനെയും വിലങ്ങനെയും

പുസ്തകങ്ങള്‍ ഒരേ ശൈലിയില്‍ തിക്കി അടുക്കുന്ന രീതി ഇടയ്ക്ക് മാറ്റി നോക്കാം. പുസ്തകങ്ങള്‍ കുത്തനെയും വിലങ്ങനെയും ഇടവിട്ട് അടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പുസ്തകങ്ങളുടെ എണ്ണവും ഉയരവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കണം.

സ്വല്‍പം കലാവൈഭവും ആകാം

പുസ്തകങ്ങള്‍ ഷെല്‍ഫില്‍ വെറുതെ അടുക്കിയിരിക്കുന്നത് കാണുമ്പോള്‍ ഒരു ഭംഗിയുണ്ടാവില്ല. ഈ ഷെല്‍ഫ് പോസ്റ്റ് കാര്‍ഡുകളും ഫ്രെയിമുകളുമൊക്കെ വെച്ച് സ്വല്‍പം ഭംഗിയാക്കാം. ഷെല്‍ഫിന്റെ വലുപ്പവും ശൈലിയും ആകൃതിയുമൊക്കെ അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം.

Content highlights: design tips for bookshelves home decorations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented