ആകര്‍ഷകമാക്കാം വീട്ടിലെ ടി.വി. യൂണിറ്റ് ഏരിയ


ടി.വിയിലേക്ക് എത്തുന്ന വയറുകളും കേബിളുകളും പുറത്തേക്ക് കാണാത്തവിധത്തില്‍ വേണം അവ ക്രമീകരിക്കാന്‍.

പ്രതീകാത്മക ചിത്രം | Photo: Getty Images

വീട്ടിലെ ലിവിങ് ഏരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ടി.വി.യൂണിറ്റ് ഏരിയ. വീട്ടിലുള്ളവരെല്ലാം ഒത്തുകൂടുന്ന ഇടമെന്നത് പരിഗണിച്ച് ലിവിങ് ഏരിയ ആണ് മിക്കവരും ടി.വി. യൂണിറ്റ് വയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. ടി.വിയിലേക്ക് എത്തുന്ന വയറുകളും കേബിളുകളും പുറത്തേക്ക് കാണാത്തവിധത്തില്‍ വേണം ടി.വി. യൂണിറ്റ് ഏരിയ സെറ്റ് ചെയ്യാന്‍. ലിവിങ് ഏരിയയില്‍ ടി.വി. യൂണിറ്റ് വയ്ക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഭിത്തിയില്‍ വയ്ക്കാം

തറയിലെ സ്ഥലം ലാഭിക്കാമെന്നതിന് പുറമെ വൃത്തിയാക്കാന്‍ എളുപ്പവും തടസ്സങ്ങളില്ലാതെ കാണാന്‍ കഴിയുമെന്ന നേട്ടവുമുണ്ട്. ടി.വി. കാബിനറ്റിനോട് ചേര്‍ന്ന് ഷെല്‍ഫുകളും ചെറിയ തട്ടുകളും നല്‍കാം. ഇവിടെ പുസ്തകങ്ങളും ഫോട്ടോകളും വയ്ക്കാനായി ഉപയോഗപ്പെടുത്താം.

ലളിതമാക്കാം

ടി.വി.യൂണിറ്റ് വയ്ക്കുന്ന ചുമര് ലളിതമായി സൂക്ഷിക്കുന്നതാണ് അനുയോജ്യം. ടി.വി.ക്ക്പുറകിലായി ബാക്ക് പാനലിങ് നല്‍കാം. വുഡല്‍ പാനലിങ് നല്‍കുന്നത് ടി.വി. യൂണിറ്റ് ഏരിയ കൂടുതല്‍ മനോഹരമാക്കും.

ബാക്ക് ലൈറ്റിങ്

എല്‍.ഇ.ഡി. സ്ട്രിപ് ലൈറ്റുകള്‍ വെച്ച് ടി.വി. യൂണിറ്റിന് ബാക്ക് ലൈറ്റിങ് സംവിധാനമൊരുക്കാം. ടി.വി. സ്‌ക്രീനിലോ പാനലിങ്ങിനോട് ചേര്‍ന്നോ ഇത് ഒരുക്കാം. വിവിധ വര്‍ണങ്ങളിലുള്ള എല്‍.ഇ.ഡി. സ്ട്രിപ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് ലിവിങ് ഏരിയ കൂടുതല്‍ ആകര്‍ഷകമാകും.

ചുവരിന് ഊന്നല്‍ നല്‍കാം

കടുപ്പമേറിയ നിറങ്ങള്‍ നല്‍കിയോ ചുവരില്‍ ടൈല്‍ പാകിയോ ടി.വി. യൂണിറ്റ് ഏരിയയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാം. ത്രീഡി വാള്‍ പാനലുകള്‍, വാള്‍പേപ്പര്‍, ലെതര്‍ ടഫ്റ്റിങ് എന്നിവയെല്ലാം നല്‍കാം. ലിവിങ് ഏരിയയിലെ മറ്റ് ചുവരുകള്‍ക്ക് ഇളംനിറങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കാം.

ഡിസ്‌പ്ലേ വാള്‍

ടി.വി. യൂണിറ്റ് വയ്ക്കുന്ന ഏരിയ ക്രിയാത്മകമായി അലങ്കരിക്കാം. ചുറ്റിലുമായി ഫോട്ടോഗ്രാഫുകളും പ്രിന്റുകളും പെയിന്റിങ്ങുകളുമെല്ലാം വെച്ച് ഏരിയ കൂടുതല്‍ സുന്ദരമാക്കാം.


Content Highlights: tv unit, stylish way to creat tv unit, myhome, tips

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented