Photo: Afsaana bhai
അച്ചാറില്ലാത്ത അടുക്കള നമുക്കിടയില്‍ വിരളമായിരിക്കും. വിശേഷവാസരങ്ങളിലും സീസണുകളിലും അച്ചാറുകള്‍ ഇട്ടുവെക്കുന്നത് നമ്മുടെ പാചകശീലങ്ങളിലൊന്നാണ്. ചോറും ചപ്പാത്തിയുമെല്ലാം ഇതിനൊപ്പം നമ്മള്‍ കഴിക്കും. എന്നാല്‍ ചിലപ്പോള്‍ ഉണ്ടാക്കുന്ന അച്ചാറുകള്‍ ഏറെ നാൾ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വരാറുണ്ട്.
അച്ചാറിടുമ്പോള്‍ ഇനി ഇവ ശ്രദ്ധിക്കാം.
അച്ചാറിടുന്നതിന് മുന്‍പ് അതിനുപയോഗിക്കുന്ന സാധനങ്ങള്‍ പഴക്കം ചെന്നതല്ലെന്ന് ഉറപ്പുവരുത്തണം. എണ്ണ, മസാല,തുടങ്ങിയവ പഴക്കം ചെന്നതാണെങ്കില്‍ അച്ചാറിന്റെ രുചിയെ ബാധിക്കും. എണ്ണ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. എണ്ണ നല്ലതല്ലെങ്കില്‍ അച്ചാര്‍ വളരെ വേഗത്തില്‍ കേടുവരും.
കൃത്യമായി മിക്‌സ് ചെയ്താല്‍ മാത്രമേ എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന സ്വാദിഷ്ഠമായ അച്ചാര്‍ ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ചേരുവയുടെ രുചി എടുത്തുനില്‍ക്കും. ഇത് അച്ചാറിന്റെ രുചി നഷ്ടമാക്കും. അച്ചാറിടുന്നത് മാങ്ങയോ നാരങ്ങയോ എന്തുമാകട്ടെ, ആദ്യം തന്നെ എല്ലാ ചേരുവകളും മിക്സ് ചെയ്യുമ്പോള്‍, സ്പൂണിന് പകരം കയ്യുറകള്‍ ധരിച്ച് കൈകൊണ്ട് മിക്‌സ് ചെയ്യുന്നതും ഗുണം ചെയ്യും.
അച്ചാറില്‍ ഉപയോഗിക്കുന്ന വിനാഗിരിയുടെ അളവും ശ്രദ്ധിക്കണം. അധികമായി വിനാഗിരി ചേര്‍ക്കുന്നത് അച്ചാറിന് പുളിരുചി കൂടുന്നതിന് കാരണമാകും. അച്ചാറിന്റെ രുചി നഷ്ടപ്പെടുകയും ചെയ്യും.
അച്ചാറില്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവില്‍ പിശുക്ക് കാണിക്കാന്‍ പാടില്ല. വെളിച്ചെണ്ണയോ കടുകെണ്ണയോ എന്തുമാകട്ടെ എണ്ണ ആവശ്യത്തിന് ഉപയോഗിച്ചിരിക്കണം. എണ്ണയുടെ അളവില്‍ പോരായ്മയുണ്ടെങ്കില്‍ അച്ചാര്‍ വേഗത്തില്‍ കേടാകും.
ചില അച്ചാറുകള്‍ തയ്യാറാക്കിയതിന് ശേഷം നേരിട്ട് കഴിക്കാവുന്നതാണ്. എന്നാലും അച്ചാറിട്ട ശേഷം അവയുടെ ചേരുവകള്‍ പരസ്പരം ചേരാനുള്ള സമയം കൊടുക്കേണ്ടതുണ്ട്. ഉണ്ടാക്കിയ ശേഷം അച്ചാറുകള്‍ ഒന്നുകില്‍ മുറിയിലെ ഊഷ്മാവില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തില്‍ പോലും സൂക്ഷിക്കാം. ഫ്രിഡ്ജിനുള്ളില്‍ ഉണ്ടാക്കിയ ഉടനേ അച്ചാര്‍ സൂക്ഷിക്കേണ്ടതില്ല.
നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് അച്ചാര്‍ ഇളക്കാനും പാടില്ല.കൂടാതെ അച്ചാര്‍ സൂക്ഷിക്കുന്ന പാത്രവും ഉണങ്ങിയതാകണം. പാത്രത്തില്‍ ഈര്‍പ്പമുണ്ടെങ്കില്‍ അച്ചാര്‍ പൂപ്പല്‍ ബാധിച്ചു കേടായിപ്പോകും.
Content Highlights: Common Mistakes,Achar,kitchen tips, cooking,home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..