പ്രതീകാത്മക ചിത്രം | canva.com/
കയറിക്കിടക്കാന്‍ ഒരു ഇടമെന്ന നിലയിലായിരിക്കും മിക്കവരും വീടുകള്‍ പണിയുന്നത്. വേഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശനച്ചടങ്ങ് നടത്തും. എന്നാല്‍, താമസം തുടങ്ങി കുറച്ചുനാളുകള്‍ക്ക് ശേഷമായിരിക്കും സാധനങ്ങള്‍ കൃത്യമായി അടുക്കും ചിട്ടയോടും കൂടെ വയ്ക്കുന്നതിന് സ്ഥലമില്ലെന്ന് തിരിച്ചറിയുന്നത്. എന്നാല്‍, വീടിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ കൂടുതല്‍ സ്‌റ്റോറേജ് സംവിധാനം വീട്ടിലൊരുക്കാന്‍ കഴിയും. സ്‌റ്റോറേജ് സംവിധാനമുണ്ടാക്കുന്നതിനുള്ള ചില എളുപ്പവഴികള്‍ പരിചയപ്പെടാം.
നീഷേ സ്റ്റോറേജ് സംവിധാനം
അത്രപ്രാധാന്യമില്ലാത്ത വസ്തുക്കള്‍ സൂക്ഷിക്കുന്ന നീഷേ സ്റ്റോറേജ് സംവിധാനം മറ്റുകാര്യങ്ങള്‍ക്കായും പരമാവധി പ്രയോജനപ്പെടുത്താം. ബുക്‌സ്, തുണികള്‍ എന്നിവയെല്ലാം ഇതിനുള്ളില്‍ സൂക്ഷിക്കാം. ലിവിങ് ഏരിയയില്‍ ബുക്‌സും കിടപ്പമുറിയില്‍ തുണികളും സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും. വാര്‍ഡ്രോബുകളും കബോഡുകളും മിക്കപ്പോഴും തറമുതല്‍ സീലിങ് വരെ നീളത്തില്‍ വയ്ക്കാറില്ല. അങ്ങനെ ചെയ്യുമ്പോള്‍ വിലയേറിയ സ്ഥലം നഷ്ടപ്പെടുകയാണ്. കട്ടിലിനോട് ചേര്‍ന്ന് വാര്‍ഡ്രോബ് നിര്‍മിക്കാം.
സ്‌റ്റോറേജ് ബെഡ്
ഇന്ന് സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഉള്ള കട്ടിലുകള്‍ വിപണിയില്‍ ലഭ്യമാണ്. സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതിന് പുറമെ അതൊന്നും പുറമേയ്ക്ക് കാണുകയും ഇല്ല. പുറമെനിന്ന് എത്തുന്നവരുടെ ശ്രദ്ധയില്‍ വേഗത്തില്‍ എത്തില്ലെന്നും നേട്ടമാണ്. കുട്ടികളുടെ മുറിയില്‍ സ്റ്റോറേജ് സംവിധാനമുള്ള കട്ടില്‍ മികച്ച ആശയമാണ്. പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും സൂക്ഷിക്കുന്നതിന് ഇത് ഉപകരിക്കും. കുട്ടികള്‍ക്ക് നടക്കുന്നതിനും ഓടിക്കളിക്കുന്നതിനും ധാരാളം ഫ്‌ളോര്‍ സ്‌പെയ്‌സ് ലഭിക്കുകയും ചെയ്യും.
വെര്‍ട്ടിക്കല്‍ സ്റ്റോറേജ് സംവിധാനം
അടുക്കളയില്‍ ഏറ്റവും ഫലപ്രദമായ സ്റ്റോറേജ് സംവിധാനമാണിത്. വാര്‍ഡ്രോബുകള്‍ വിലങ്ങനെ കൊടുക്കുന്നതിന് പകരം ലംബമായി കൊടുക്കാം. ആവശ്യമെങ്കില്‍ ചില ഇടങ്ങളില്‍ വാര്‍ഡ്രോബുകള്‍ ഒഴിവാക്കി തട്ടുകള്‍ നല്‍കി, അവിടെ ചെറിയ അലങ്കാര ചെടികളും ഫോട്ടോ ഫ്രെയിമുകളും നല്‍കുന്നത് ഇന്റീരിയറിന്റെ ഭംഗി വര്‍ധിപ്പിക്കും.
സ്റ്റെയര്‍കേസ് സ്‌പെയ്‌സ്
സ്റ്റെയര്‍കേസിന്റെ അടി ഭാഗവും മുകളിലെ അവസാനിക്കുന്ന ഭാഗവും പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിന് മികച്ച ഇടമാണ്. ചെറിയ ലൈബ്രറിയും ബുക്ക് ഷെല്‍ഫും ഇവിടെ ഒരുക്കാം.
Content Highlights: maximise storage space, home storage space, myhome, tips


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..