അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് വിനാഗിരി. പാചകത്തില്‍ മാത്രമല്ല വൃത്തിയാക്കാനും വിനാഗിരിയെ ഉപയോഗപ്പെടുത്താം. വീടിന്റെ മുക്കും മുലയും വൃത്തിയാക്കാന്‍ ഇവ ഉപയോഗിച്ച് സാധിക്കും. വീട് വൃത്തിയാക്കാനുള്ള ചില ടിപ്‌സ് പരിചയപ്പെടാം

  1. അല്പം  വിനാഗിരി വെള്ളവും ഡിഷ്വാഷിങ് ലിക്വിഡും കൂടി മിക്സ് ചെയ്ത് വച്ചാല്‍ വീട് മുഴുവന്‍ വൃത്തിയാക്കാനുള്ള ലായനി തയ്യാറായി.
  2. ഒരു കപ്പ്  വിനാഗിരി ഒരു പ്ലാസ്റ്റിക് കവറിലൊഴിച്ച് ഷവറില്‍ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവന്‍ അങ്ങനെ വച്ചിരന്നതിന് ശേഷം കവര്‍ അഴിച്ചു മാറ്റിയാല്‍ മതി. ഷവറിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവര്‍ തിളങ്ങും. 
  3. പുതിയ ടൗവ്വലുകള്‍ കഴുകുന്ന വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്താല്‍ ടവ്വലുകള്‍ പുത്തന്‍ പോലെ നിലനില്‍ക്കും.
  4. സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം  വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി.
  5. വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്പോഞ്ച്  അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ മതി
  6. അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം തിളങ്ങും.
  7. കാല്‍ കപ്പ്  വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൈക്രോവേവില്‍ വച്ച് തിളപ്പിക്കുക. ചില്ലുകളില്‍ ആവി വന്നു തുടങ്ങുമ്പോള്‍ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കാം 
  8. ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിനൊപ്പം അല്പം  വിനാഗിരി കൂടി മിക്സ് ചെയ്ത് കഴുകിയാല്‍ മതി 
  9. വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്തു അതില്‍ തുണി മുക്കി ഫ്രിഡ്ജ് തുടക്കുക. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ട് ഈര്‍പ്പം തുടച്ചു മാറ്റുക. ഫ്രഡ്ജിലെ പഴകിയ മണം മാറികിട്ടും.

Content Highlights: Cleaning tips using vinegar