പാത്രത്തിനടിയിലെ കരി കളയാം; എളുപ്പവിദ്യ പരിചയപ്പെടുത്തി ഷെഫ്


പാത്രങ്ങളുടെ അടിവശത്തുള്ള ഈ കരി നീക്കം ചെയ്യാനുള്ള എളുപ്പവഴി പരിചയപ്പെടുത്തുകയാണ് പ്രമുഖ ഷെഫായ പങ്കജ് ബദൗരിയ്യ.

പ്രതീകാത്മക ചിത്രം | Photo: canva.com/

ആരോഗ്യമുള്ള ശരീരത്തിന് നല്ല ആഹാരം അത്യാവശ്യമാണ്. എന്നാല്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കേണ്ടത് പാചകത്തിനും ആരോഗ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരമായി ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങളുടെ അടിവശം കറുത്ത് ഇരുണ്ട് ഇരിക്കുന്നത് സര്‍വസാധാരണമായ കാഴ്ചയാണ്. ഏറെ പണിപ്പെട്ടാലും ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല.

പാത്രങ്ങളുടെ അടിവശത്തുള്ള ഈ കരി നീക്കം ചെയ്യാനുള്ള എളുപ്പവഴി പരിചയപ്പെടുത്തുകയാണ് പ്രമുഖ ഷെഫായ പങ്കജ് ബദൗരിയ്യ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷെഫ് ഈ ടിപ് പരിചയപ്പെടുത്തുന്നത്.പാത്രത്തിന്റെ കരിഞ്ഞ ഭാഗം മുകളില്‍ വരുന്ന വിധം വയ്ക്കുക. അതിലേക്ക് സ്വല്‍പം ഉപ്പും ബേക്കിങ്‌സോഡയും ഇടുക, ഇതിനുമുകളിലേക്കായി ഡിഷ് വാഷ് ലിക്വിഡ് ഒഴിക്കണം. ഇവ മൂന്നും കരിയുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം ടിഷ്യുപേപ്പര്‍ ഇതിന് മുകളിലായി വിരിച്ചശേഷം അതിനു മുകളില്‍ വിനാഗിരി ഒഴിക്കുക. ഇനി 10 മിനിറ്റ് കാത്തിരിക്കണം. ശേഷം വെള്ളവും സ്‌ക്രബറും ഉപയോഗിച്ച് കഴുകിയെടുക്കണം. ഇനിയും കറ അവശേഷിക്കുന്നുണ്ടെങ്കില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കരിയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതിനുശേഷം 10 മിനിറ്റ് കാത്തിരിക്കണം. ശേഷം സ്‌ക്രബറുപയോഗിച്ച് ഉരച്ച് കഴുകുക. വെള്ളമൊഴിച്ച് കഴുകി കളയാം. പാത്രം വൃത്തിയായിട്ടുണ്ടാകും. എന്നാല്‍, ഇത്രയധികം കരി പാത്രത്തില്‍ പറ്റിപിടിക്കാന്‍ കാത്തിരിക്കരുതെന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ ഈ പൊടിക്കൈ മികച്ച മാര്‍ഗമാണെന്നും പങ്കജ് ബദൗരിയ്യ വീഡിയോയുടെ അവസാനം പറയുന്നു.

Content Highlights: chef pankaj bhadouria, right way to clean bottom of a pan, kitchentips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented