കുട്ടിക്കുറുമ്പുകള്‍ക്കൊരുക്കാം ചെലവ് ചുരുക്കി കിടിലന്‍ കിടപ്പുമുറി


കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് മാറ്റം വരുത്താവുന്ന വിധത്തിലുള്ള ഫര്‍ണിച്ചറുകള്‍ സെറ്റ് ചെയ്യാം.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഇന്ന് വീട് പണിയുന്നവര്‍ ഏറെ പ്രധാന്യത്തോടെ ഡിസൈന്‍ ചെയ്യുന്ന ഒന്നാണ് കിഡ്‌സ് ബെഡ്‌റൂം. കുട്ടികളെ ആകര്‍ഷിക്കുന്നവിധം മനോഹരമായി ഡിസൈന്‍ ചെയ്തവയായിരിക്കും അവരുടെ കിടപ്പുമുറി. കൂടാതെ, അവര്‍ക്ക് പഠിക്കാനും കളിക്കാനും ഉറങ്ങാനുമൊക്കെയുള്ള സൗകര്യം ഭൂരിഭാഗം കിഡ്‌സ് ബെഡ്‌റൂമിലും ഉണ്ടാകും. രണ്ട് കുട്ടികളുള്ള വീട്ടില്‍ ഇരുവര്‍ക്കുമായി ഒരു മുറിയായിരിക്കും മിക്കവീടുകളിലും സെറ്റ് ചെയ്യുക. കിഡ്‌സ് ബെഡ്‌റൂം ഡിസൈനിങ് ചെലവേറിയ ഒന്നാണെന്ന് കരുതി ചിലരെങ്കിലും ഇത് ഒഴിവാക്കാറുണ്ട്. എന്നാല്‍, ചെലവ് ചുരുക്കി കിഡ്‌സ് ബെഡ്‌റൂം ഡിസൈന്‍ ചെയ്യാനുള്ള ടിപ്‌സ് പരിചയപ്പെടാം.

ഫര്‍ണിച്ചറുകള്‍ ഒരുക്കാം ക്രിയേറ്റീവായി



കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് മാറ്റം വരുത്താവുന്ന വിധത്തിലുള്ള ഫര്‍ണിച്ചറുകള്‍ സെറ്റ് ചെയ്യാം. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തട്ടുകളായ കട്ടിലുകളായിരിക്കും മിക്കപ്പോഴും നല്‍കുക. എന്നാല്‍, മുതിര്‍ന്ന് കഴിയുമ്പോള്‍ ഇത് അവര്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല. അതിനാല്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ വേര്‍തിരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള കട്ടിലുകള്‍ തിരഞ്ഞെടുക്കാം. ഇത് ഇന്‍ബില്‍റ്റ് അല്ലാതെ പണിയാന്‍ ശ്രദ്ധിക്കാം.

വില കൂടിയ അലങ്കാരങ്ങള്‍ ഒഴിവാക്കാം

പ്രായമാകും തോറും കുട്ടികളുടെ ഇഷ്ടങ്ങളും മാറി മാറി വരും. അതിനാല്‍, വില കൂടിയ അലങ്കാരങ്ങള്‍ വാങ്ങി വയ്ക്കുന്നത് പണം നഷ്ടപ്പെടുത്തും. ചെറിയ കുട്ടികളാണെങ്കില്‍ കുട്ടികഥകളിലെ ഇഷ്ടകഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ നല്‍കാം. ഒപ്പം കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും നല്‍കാം. കുട്ടികളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും ഫ്രെയിം ചെയ്ത് ഇവിടെ നല്‍കുന്നത് മികച്ച ആശയമാണ്. ഇവ ഒരിക്കലും മാറ്റേണ്ടി വരില്ലയെന്നതും സാമ്പത്തികമായ നേട്ടം നല്‍കുന്നു.

കുട്ടിത്തം കൊണ്ടുവരാം കിടക്കവിരിയിലും

കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങള്‍, കാര്‍ട്ടൂര്‍ കഥാപാത്രങ്ങള്‍ എന്നിവയുടെയെല്ലാം ചിത്രങ്ങളുള്ള കിടക്കവിരിയും തലയിണയും കുട്ടികള്‍ക്കായി നല്‍കാം. ഇതിന് ചെലവ് കുറവാണെന്ന് മാത്രമല്ല, കിഡ്‌സ് ബെഡ്‌റൂമിന് കുട്ടികളുടെ മനസ്സിന് ഇണങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കാനാകും.

ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാം

അധികം ചെലവില്ലാതെ കിഡ്‌സ് ബെഡ്‌റൂമിന് രാജകീയ ലുക്ക് നല്‍കുന്നതിനുള്ള ആശയമാണിത്. കളിപ്പാട്ടങ്ങളില്‍ ലൈറ്റുകള്‍ ക്രമീകരിക്കുന്നത് ചെലവ് കുറഞ്ഞ ആശയമാണ്. കുട്ടികള്‍ മുതിരുന്നതിന് അനുസരിച്ച് ഇതില്‍ മാറ്റം വരുത്താനും കഴിയും.

Content Highlights: budget friendly kids room design ideas, myhome, myhome tips, veedu, kids bedroom design ideas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented