പ്രതീകാത്മക ചിത്രം | Photo: canva.com/
വീട്ടില്‍ അലങ്കാരത്തിന് ഏറെ സാധ്യതയുള്ള ഇടമാണ് ബാല്‍ക്കണി. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനും വിശ്രമവേളകള്‍ ഉപയോഗപ്പെടുത്താനും പറ്റിയ ഇടമാണ് ബാല്‍ക്കണി. ചെടികള്‍ വെച്ചും ഫര്‍ണിച്ചറുകള്‍ നല്‍കിയും ബാല്‍ക്കണിയെ അതിമനോഹരമായി അണിയിച്ചൊരുക്കാവുന്നതാണ്. ചെലവ് അധികമില്ലാതെ, ബാല്‍ക്കണി അലങ്കരിക്കുന്നതിനുള്ള ടിപ്സുകള്‍ പരിചയപ്പെടാം.
ചെടികള്‍കൊണ്ട് തീര്‍ക്കാം സ്വര്‍ഗം
ബാല്‍ക്കണിയില്‍ ചെടികള്‍ വയ്ക്കുമ്പോള്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കും. ചുമരുകള്‍ സൃഷ്ടിക്കുന്ന പരിമിതികള്‍പോലും പിന്തള്ളി വിസ്തൃതമായ ഒരിടം പോലെ നിങ്ങളുടെ ബാല്‍ക്കണി തോന്നിപ്പിക്കും. വലിയ ബാല്‍ക്കണിയാണെങ്കില്‍ പല ഉയരത്തിലും നിറങ്ങളിലുമുള്ള ചെടികള്‍ വയ്ക്കാം. ചെറിയ ബാല്‍ക്കണിയാണെങ്കില്‍ ഹാങ്ങിങ് പോട്ടുകളില്‍ ചെടികള്‍ വളര്‍ത്താം. വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തരം ചെറിയ ബാല്‍ക്കണികളില്‍ അഭിലക്ഷണീയമാണ്. ചെടികള്‍ വയ്ക്കുന്നതിലൂടെ ബാല്‍ക്കണിക്ക് കൂടുതല്‍ സ്വകാര്യത തോന്നിപ്പിക്കുകയും ചെയ്യും.
അകത്തളത്തിന്റെ തുടര്‍ച്ച
വീടിന്റെ അകത്തളങ്ങളില്‍നിന്നും വേറിട്ട നിര്‍ത്തേണ്ട ഒന്നല്ല ബാല്‍ക്കണി. പകരം അത് നിങ്ങളുടെ അകത്തളങ്ങളുടെ തുടര്‍ച്ചയാകട്ടെ. ഇതിനായി ഇവിടെ ഘടനാപരമായി വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. മറിച്ച് ക്രിയാത്മകമാക്കാം. തടിയിലും ലെതറിലും തീര്‍ത്ത ഫര്‍ണിച്ചറുകള്‍ ഉപേക്ഷിച്ച് പില്ലോയും മാറ്റുകളും വിരിക്കാം. ഇത് ആര്‍ഭാഡം തോന്നിപ്പിക്കും. ചായയും കാപ്പിയും കുടിക്കുന്നതിന് ആവശ്യമെങ്കില്‍ ചെറിയൊരു മേശ നല്‍കാം. നേരിട്ട് വെയിലും മഴയും ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളുടെ നിറം വേഗം മങ്ങാനും നശിച്ച പോകാനും ഇടയുണ്ട്.
കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഫര്‍ണിച്ചര്‍
കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഫര്‍ണിച്ചറുകളാണ് ബാല്‍ക്കണിക്ക് നല്‍കേണ്ടത്. മഴയും മഞ്ഞും സൂര്യപ്രകാശവും മാറി മാറി ഏല്‍ക്കുന്നത് മൂലം തടിയിലും ഇരുമ്പിലും നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അവയുടെ നിറം മങ്ങാനും തുരുമ്പെടുക്കാനമെല്ലാം സാധ്യതയുണ്ട്. മുള, പുല്ലുവര്‍ഗത്തില്‍പ്പെട്ട കെയ്ന്‍, ചൂരല്‍ എന്നിവയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ ബാല്‍ക്കണിക്ക് യോജിച്ചവയാണ്. ഇവ കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുള്ളവയാണ്.
ഉപയോഗം കഴിഞ്ഞവ പുനഃരുപയോഗിക്കാം
ഉപയോഗം കഴിഞ്ഞ സ്ട്രിങ് ലൈറ്റുകള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയെല്ലാം ബാല്‍ക്കണിയില്‍ പുനഃരുപയോഗിക്കാം. ബെഡ്ഷീറ്റുകള്‍ കുഷ്യനും മാറ്റുകളുമാക്കി മാറ്റാം. അടുക്കളയില്‍ ഉപയോഗം കഴിഞ്ഞ ഗ്ലാസുകളും കുപ്പികളുമെല്ലാം നിറങ്ങള്‍ നല്കി അലങ്കാരത്തിനായി ഉപയോഗിക്കാം.
Content Highlights: budget friendly decoration ideas for balcony, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..