photo|പ്രതീകാത്മക ചിത്രം
അടുക്കളയിൽ ഏറ്റവും അധികം ഉപയോഗമുള്ള ഉപകരണമാണ് മിക്‌സി. ദൈനംദിന ഉപയോഗത്തിന് ശേഷം മിക്‌സി വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ അത് വൃത്തിയാക്കിയാലും ബ്ലേയ്ഡിനും ജാറിനും അടിയിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഉപയോഗം കൂടുംതോറും ഇത് വൃത്തിയാക്കാനും ബുദ്ധിമുട്ട് വരാറുണ്ട്. ഇത്തരത്തിൽ മിക്സിയുടെ ജാറിലും മറ്റും അടിഞ്ഞ് കൂടിയ അഴുക്ക് കളയാൻ എന്തെല്ലാം ചെയ്യാമെന്ന് അറിഞ്ഞിരിക്കാം.
മിക്സിയിൽ പറ്റിപിടിച്ചിരിക്കുന്ന അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ. ജാറിന്റെ ബ്ലേയ്ഡിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ ഇത് അത്യുത്തമമാണ്. കൂടാതെ, മിക്സിയിൽ നിന്നും ദുർഗന്ധം നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. അതുപോലെ, മിക്സിയുടെ ജാറിനും അതിന്റെ അടപ്പിലും പറ്റിപിടിച്ച അഴുക്ക് നീക്കം ചെയ്യാനും ഇത് സഹായിക്കും.
സോപ്പ്, അല്ലെങ്കിൽ സോപ്പു പൊടി എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചെറുനാരങ്ങയുടെ തൊണ്ട് ഉപയോഗിച്ചും വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇതിനായി ഉപയോഗിച്ച നാരങ്ങയുടെ തൊലി എടുക്കാം. ശേഷം അതിട്ട് മിക്സി ഓൺ ചെയ്ത് രണ്ട് റൗണ്ട് ചുറ്റിക്കണം. തൊലി ചേർക്കുമ്പോൾ കുറച്ച് നീരും വേണമെങ്കിൽ കൂടെ ചേർക്കാം. തുടർന്ന് ഒരു 15 മിനിറ്റ് കഴിഞ്ഞ് വെള്ളമൊഴിച്ച് കഴുകി എടുക്കാം.
മിക്സിയുടെ ജാർ നല്ലപോലെ വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. മിക്സിയുടെ ജാറിനകത്ത് അടിഞ്ഞ് കൂടിയിട്ടുള്ള മസാലകറകളെല്ലാം നല്ലതുപോലെ നീക്കം ചെയ്ത് വൃത്തിയാക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗം കൂടിയാണിത്.
ആദ്യം ബേക്കിങ് സോഡ എടുത്ത് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇതിൽ ചെറിയ രീതിയിൽ ആൽക്കലൈൻ കണ്ടന്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മിക്സിയുടെ എല്ലാഭാഗവും വൃത്തിയാക്കാൻ സഹായിക്കും. ഈ മിക്സ് ചെയ്ത് വെച്ചിരിക്കുന്ന മിശ്രിതം ജാറിൽ ഇട്ട് നന്നായി അടിച്ച് അടിച്ചെടുക്കണം. ഇത് കുറച്ച് നേരം ചെയ്താൽ തന്നെ മിക്സിയുടെ ജാറിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കെല്ലാം തന്നെ പുറത്തേക്ക് പോയി ജാർ തിളങ്ങും.
ജാർ വൃത്തിയാക്കി എടുക്കാൻ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്നാണ് വിനാഗിരി. ജാറിലെ കറയും നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിക്കാം.ഇതിനായി വെള്ളവും വിനാഗിരിയും തുല്യമായ അളവിൽ എടുക്കണം. അതിന് ശേഷം ഇത് മിക്സിയുടെ ജാറിൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇത് ജാറിൽ നിന്നും അഴുക്കും കറയും നീക്കം ചെയ്യാൻ സഹായിക്കും.
Content Highlights: mixer grinder,Brilliant hacks,kitchen tips, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..