മൂട്ടകടി പലരുടെയും പേടി സ്വപ്‌നമാണ്. ഉറക്കം പോകുമെന്നുമാത്രമല്ല. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മൂട്ടകടി കാരണമാകുന്നു.  വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം.  മൂട്ടയുടെ കടികൊള്ളുമ്പോള്‍ മാത്രമെ മൂട്ട കട്ടിലില്‍ കയറിയെന്നു മനസിലാകു. നോക്കിയാല്‍ മൂട്ടയെ കാണില്ലെന്നതും വെല്ലുവിളിയാണ്.

കട്ടിലില്‍ മൂട്ടകയറിയോ എന്ന് എങ്ങനെ അറിയാം 

  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ചുവന്ന തടിച്ച പാടുകള്‍
  • ഉറക്കമുണര്‍ന്നാല്‍ ശരീരത്തില്‍ അകാരണമായ ചൊറിച്ചില്‍
  • ബെഡ്ഡിനും തലയിണക്കും മുഷിഞ്ഞ നാറ്റവും ദുര്‍ഗന്ധവും 
  • ബെഡിലും തലയിണയിലും കറുത്തപാടിന്റെയും കാഷ്ഠത്തിന്റെയും സാന്നിധ്യം
  • ബെഡ് ഷീറ്റില്‍ ചോരയുടെ പാടുകള്‍

 ഇത്രയും ഉണ്ടെങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ കട്ടിലില്‍ മൂട്ടയുണ്ട്. 

2

വിപണിയില്‍ മൂട്ടയെ കൊല്ലാന്‍ പല രാസവസ്തുക്കളും ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം മൂട്ടയുടെ ആയുസിനൊപ്പം നിങ്ങളുടെ ആയുസിനും വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ തന്നെ നമുക്ക് മൂട്ടയെ തുരത്താം.

 1.പുതിന 1
 പുതിനയുടെ കടുത്ത ഗന്ധം മൂട്ടയെ കട്ടിലില്‍ നിന്നും തുരത്തും. പുതിന ഇല കട്ടില്‍ ഇടുകയോ, ചര്‍മ്മത്തില്‍ തേയ്ക്കുകയോ. പുതിന സ്‌പ്രേ ഉണ്ടാക്കി കട്ടിലില്‍ തളിയ്ക്കുകയോ ചെയ്യാം. മൂട്ട പമ്പ കടക്കും. 

 2. യൂക്കാലി 3
യൂക്കാലിയുടെ കടുത്ത ഗന്ധവും മൂട്ടകള്‍ക്ക് ഭീഷണിയാണ്. യൂക്കാലി ഒന്നോ രണ്ടോ തുള്ളി തലയിണയിലും, കിടക്കയിലും തളിയ്ക്കുക. കൂടാതെ കിടക്കവിരിയും തലയിണ കവറും അലക്കി കഴിഞ്ഞ് ഒന്നോ രണ്ടോ തുള്ളി യൂക്കാലി ഒഴിച്ച് ആ വെള്ളത്തില്‍  മുക്കി പിഴിഞ്ഞ് വെയിലിട്ട് ഉണക്കുകയും ആകാം.

3. കര്‍പ്പൂരം karpooram
 കട്ടിലിന്റെ അടിയില്‍ കര്‍പ്പൂരം പുകച്ച് വയ്ക്കുക.  ബെഡിലും, തലയിണയിലും കര്‍പ്പൂര പുക കൊള്ളിയ്ക്കാം. ഇതും ഒരു പരിധിവരെ മൂട്ടയെ അകറ്റി നിര്‍ത്തും.

4. വയമ്പ് 2
 വയമ്പ് കടയില്‍ നിന്നും വാങ്ങി പൊടിച്ച് അത് ഉപയോഗിച്ച് തൈലമുണ്ടാക്കി മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഇടങ്ങളില്‍ തളിയ്ക്കുക

5. ബേക്കിങ്ങ് സോഡ4
  ബേക്കിങ്ങ് സോഡ അഥവാ അപ്പക്കാരം അല്‍പ്പമെടുത്ത്  മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളില്‍ ഇടുക

6. ലാവെണ്ടര്‍ ഓയില്‍5

ലാവെണ്ടര്‍ ഓയില്‍ കിടപ്പുമുറിയിലും, ബെഡിലും സ്‌പ്രേചെയ്യുന്നതും മൂട്ടയെ അകറ്റും. ഇത് ശരീരത്തില്‍ പുരട്ടുകയും ആവാം. 

 ശ്രദ്ധിയ്ക്കുക

വൃത്തിഹീനമായ സാഹചര്യമാണ് മൂട്ടയ്ക്ക് വളരാന്‍ അവസരം ഒരുക്കുന്നത്. കട്ടിലില്‍ മൂട്ട ഉണ്ടെന്നു ഉറപ്പായാല്‍  ചൂടുവെള്ളവും വേപ്പെണ്ണയും ഉപയോഗിച്ച് കട്ടില്‍ കഴുകി വെയിലത്തിട്ട് ഉണക്കുക.

മൂട്ടയുണ്ടെന്ന് കണ്ടെത്തിയാല്‍ ബെഡ് ഷീറ്റ്, തലയിണ കവര്‍, പുതപ്പ് എന്നിവ നന്നായി അലക്കിയശേഷം നല്ല ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ച ശേഷം. നല്ല വെയിലില്‍ ഇട്ട് ഉണക്കിയെടുക്കുക. ആഴ്ച്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ഇത് ചെയ്തിരിക്കണം.  

നനവുള്ള പ്രതലം മൂട്ടയെ സഹായിക്കും അതിനാല്‍ ബെഡ് ഇടയ്ക്കിടെ വെയിലത്ത് ഇടുക. കട്ടിലിന്റെ വിടവുകളിലാകും മൂട്ട ഒളിച്ചിരിയ്ക്കുക. അത് കണ്ടെത്തി തടയുക. ഈ ഭാഗം നിര്‍ബന്ധമായും പരിശോധിച്ച് അവിടെ മൂട്ടയുണ്ടെന്ന് കണ്ടത്തിയാല്‍ യൂക്കാലിയൊ വേപ്പില കഷായമോ തളിയ്ക്കുക.