പണ്ടുകാലത്തെ നടുമുറ്റമുള്ള നാലുകെട്ടുകള്‍ കാണുമ്പോള്‍ ഗൃഹാതുരത ഉണരുന്നവരുണ്ട്. ആ സൗന്ദര്യം അതേപടി ന്യൂജെന്‍ വീടുകളിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. ഇന്നത്തെ മിക്ക വീടുകളെടുത്താലും ഇന്റീരിയര്‍ കോര്‍ട്ട് യാര്‍ഡ് അഥവാ നടുമുറ്റങ്ങള്‍ ഉണ്ടാകും. വീടിന്റെ മാറ്റുകൂട്ടുക മാത്രമല്ല, മറ്റു ചില നേട്ടങ്ങള്‍ കൂടി ഇതിനുണ്ട്.
വെളിച്ചം ആവോളം
ഇന്റീരിയര്‍ കോര്‍ട്ട് യാര്‍ഡുകളുടെ മേല്‍വശം തുറസ്സായിരിക്കുന്നതു കൊണ്ട് ധാരാളം വെളിച്ചം ലഭിക്കും. കോര്‍ട്ട് യാര്‍ഡിനോടു ചേര്‍ന്നുള്ള മുറികളില്‍ പകല്‍ സമയത്ത് വൈദ്യുതി ഉപയോഗിക്കേണ്ടിയും വരില്ല. ഒപ്പം പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതീതി വീട്ടിനുള്ളില്‍ തന്നെ സൃഷ്ടിച്ചെടുക്കുകയും ചെയ്യാം.
വായുസഞ്ചാരം
കാലങ്ങള്‍ക്കു മുമ്പുതന്നെ വീടുകളില്‍ നടുമുറ്റങ്ങള്‍ സൃഷ്ടിച്ചെടുത്തതിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് വായുവിന്റെ സുഗമമായ പ്രവാഹമാണ്. ശുദ്ധവായു ലഭിക്കുന്നതിനൊപ്പം ഓക്സിജന്‍ സാന്നിധ്യം കൂട്ടുകയും ദുര്‍ഗന്ധങ്ങളെ അകറ്റുകയും ചെയ്യും. കോര്‍ട്ട് യാര്‍ഡുകള്‍ ഉണ്ടാക്കുമ്പോള്‍ ക്രോസ് വെന്റിലേഷന് ആയാല്‍ തണുപ്പിനു വേറൊന്നും വേണ്ട.
രണ്ടുഭാഗങ്ങളെ വേര്‍തിരിക്കാന്‍
വീടിനുള്ളിലെ രണ്ടു ഭാഗങ്ങളെ തമ്മില്‍ വേര്‍തിരിക്കാനും കോര്‍ട്ട് യാര്‍ഡ് നല്ലൊരു ആശയമാണ്. ലിവിങ് റൂമിനെ ബെഡ്റൂമുകളില്‍ നിന്നോ ഡൈനിങ് ഹാളില്‍ നിന്നോ ഒക്കെ വേര്‍തിരിക്കാനാണ് സാധാരണ കോര്‍ട്ട് യാര്‍ഡുകള്‍ കാണാറുള്ളത്. ഈ ഇടങ്ങള്‍ തമ്മിലുള്ള സ്വകാര്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലിവിങ് റൂമിനും കിച്ചണിനും ഇടയിലുള്ള കോര്‍ട്ട് യാര്‍ഡും വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കും.
പച്ചപ്പ് വീട്ടിനുള്ളില്‍ തന്നെ
കോര്‍ട്ട് യാര്‍ഡ് വീട്ടിലുണ്ടെങ്കില്‍ പച്ചപ്പിനായി പുറത്തേക്കിറങ്ങണമെന്നില്ല. വീടിന്റെ ആകൃതിക്ക് ചേരുന്ന ഇന്റീരിയര്‍ പ്ലാന്റ്സുകൊണ്ട് കോര്‍ട്ട് യാര്‍ഡ് മനോഹരമാക്കാം. ഇനി ചെടികള്‍ മാത്രം പോരെന്നുണ്ടെങ്കില്‍ പച്ചക്കറികളും ഔഷധച്ചെടികളും നടുമുറ്റത്തില്‍ നിറയ്ക്കാം. ഇത്തരത്തിലുള്ളവ നേരിട്ട് മണ്ണില്‍ നടുന്നതിനു പകരം ചെടിച്ചട്ടികളിലാക്കി വെക്കുന്നതാകും ഉത്തമം, ഏതെങ്കിലും അവസരത്തില്‍ എളുപ്പം സ്ഥാനം മാറ്റാനുള്ള സൗകര്യത്തിനാണിത്.
Content Highlights: benefits of interior courtyards interior tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..