വേനല്‍ക്കാലത്ത് വീടിനുള്ളിലൊരുക്കാം ഇന്‍ഡോര്‍ പോണ്ട്


വലുപ്പമുള്ള കുളമാണെങ്കില്‍ ഫൗണ്ടേഷന്‍ സെറ്റ് ചെയ്യാം.

പ്രതീകാത്മക ചിത്രം | Getty Images

വേനല്‍ക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. വീടിനുള്ളില്‍ ചെറിയൊരു കുളം ഒരുക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. വളരെക്കുറച്ച് വെള്ളം ആവശ്യമുള്ള ഇന്‍ഡോര്‍ പോണ്ടുകള്‍ വയ്ക്കുന്നത് വീടിനുള്ളില്‍ ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കും. ഇന്‍ഡോര്‍ പോണ്ടുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെന്ന് നോക്കാം.

ലൊക്കേഷന്‍

സൂര്യപ്രകാശം തുടര്‍ച്ചയായി ലഭിക്കുന്ന ഇടമാണ് ഇന്‍ഡോര്‍ പോണ്ടിന് ഏറ്റവും അനുയോജ്യമായ സ്ഥലം. ജനലിനോട് ചേര്‍ന്നുള്ള മൂലയോ, ബാല്‍ക്കണിയോ ഇതിനായി തിരഞ്ഞെടുക്കാം. തട്ടിമറിയാന്‍ സാധ്യതയില്ലാത്ത സ്ഥലവും തിരഞ്ഞെടുക്കാം.

കണ്ടെയ്‌നര്‍

എട്ട് ഇഞ്ചില്‍ അധികം ആഴമുള്ള പോണ്ടുകള്‍ക്ക് പുറമെ കണ്ടെയ്‌നര്‍ നല്‍കാം. ഗ്ലാസ്, സെറാമിക്, ഫൈബര്‍ എന്നിവയിലെല്ലാം കണ്ടെയ്‌നര്‍ നല്‍കാം.

പ്രകൃതിവീടിനുള്ളില്‍

കുളത്തില്‍ പ്രകൃതിയിലെ കാഴ്ചകള്‍ കൊണ്ടുവരാം. പലതരത്തിലുള്ള പന്നൽ ചെടികള്‍ അരികില്‍വെയ്ക്കാം. വലുപ്പമുള്ള കുളമാണെങ്കില്‍ ഫൗണ്ടേഷന്‍ സെറ്റ് ചെയ്യാം. ഉരുളകല്ലുകളും റബ്ബര്‍ ടോയ്‌സും അരികില്‍ വെച്ച് കുളം കൂടുതല്‍ മനോഹരമാക്കാം.

അക്വാട്ടിക് പ്ലാന്റ്

കബോബ, ആമസോണ്‍ സ്വോര്‍ഡ്‌സ്, ഹൈഡ്രില്ല തുടങ്ങിയ വെള്ളത്തില്‍ വളരുന്ന ചെടികള്‍ കുളത്തിലും വളര്‍ത്താം. വെള്ളത്തില്‍ മണ്ണ് ഇടുന്നത് ഒഴിവാക്കി മണല്‍വിരിക്കാം. വെള്ളം കലങ്ങുന്നത് ഒഴിവാക്കാനാണിത്.

മീനുകള്‍

ചെറിയ കുളങ്ങള്‍ക്ക് അധികം വലുപ്പം വയ്ക്കാത്ത മീനുകളാണ് നല്ലത്. ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള മീനുകളെ തിരഞ്ഞെടുക്കാം. ഗപ്പിയും പ്ലാറ്റിയും മികച്ച ഓപ്ഷനാണ്.


Content Highlights: aqua pond, interior decoration, home decoration, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented