ക്വേറിയത്തില്‍ പലരും മത്സ്യത്തെ വളര്‍ത്തുന്നത് വെറും കൗതുകത്തിനൊ വീട് അലങ്കരിക്കാനൊ മാത്രമല്ല. വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാന്‍ ഈ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടത്രെ. ഫെങ്ഷുയി (ചൈനീസ് വാസ്തു)  പ്രകാരം ഭാഗ്യം കൊണ്ടുവരുന്ന അഞ്ച് മത്സ്യങ്ങള്‍

1.അരോവണ 

ആരോഗ്യവും,ഐശ്വര്യവും,സമ്പത്തും,അധികാരവും കൊണ്ടുവരാന്‍ അരോവണ  മത്സ്യത്തിന് കഴിവുണ്ടെന്നാണ്  ചൈനീസ് വാസ്തു പറയുന്നത്.  ഈ മത്സ്യം നിങ്ങളുടെ അക്വേറിയത്തില്‍ ഉണ്ടെങ്കില്‍ സമ്പത്ത് കൈവരാനുള്ള സാഹചര്യം നിങ്ങളെ തേടിവരുമെന്നാണ് വിശ്വാസം. ദുഷ്ട ശക്തികളില്‍ നിന്നും അരോവണ മത്സ്യം നിങ്ങളെ സംരക്ഷിയ്ക്കുന്നു.

arovana
photo credit: f15aro.blogspot.com

2.ഹോണ്‍ മത്സ്യം
 ഈ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പാടുകള്‍ സമ്പത്തിനെ സമ്പത്തിന്റെ സൂചനയാണത്രെ. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നു തുരത്തി പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഈ മത്സ്യത്തിന് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വാസം. 

flower fish
 photo credit: meethepet.com

3.ഫെങ്ഷുയി മത്സ്യം


ഈ മത്സ്യത്തിന് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടത്രെ.  ശോഭനമായ ഭാവിയുടെയും സമ്പത്തിന്റെയും പ്രതീകമായാണ് ഈ മത്സ്യത്തെ പലരും കണക്കാക്കുന്നത്. അപകടങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഈ മത്സ്യം നിര്‍ഭാഗ്യം വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

5. ഡ്രാഗണ്‍ കാര്‍പ്പ് 

dragon carp
Photo credit: Styfisher.com

വീട്ടില്‍ ഡ്രാഗര്‍ കാര്‍പ്പുണ്ടെങ്കില്‍ ആഗ്രഹിച്ചതെല്ലാം താനെ ലഭിക്കുമെന്നാണ് ഫെങ്ഷുയി പറയുന്നത്.കൂടാതെ കരിയറില്‍ അഭിവൃത്തിയുണ്ടാകാനും ഡ്രാഗണ്‍ കാര്‍പ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. തൊഴില്‍ പരമായ ഉന്നതിയ്ക്കും,വിദ്യാഭ്യാസ പരമായ അഭിവൃദ്ധിക്കും ഡ്രാഗണ്‍ കാര്‍പ്പിനെ അക്വേറിയത്തില്‍ വളര്‍ത്തിയാല്‍ മതി.

6. ഗോള്‍ഡ് ഫിഷ് 

gold fish
Photo credit: calgary sun


ഒരു കറുത്ത നിറമുള്ള മത്സ്യത്തോടൊപ്പം എട്ട് സ്വര്‍ണ്ണ മത്സ്യങ്ങള്‍ കൂടിയുണ്ടെങ്കില്‍  വീട്ടില്‍ ഭാഗ്യം വരും. അലങ്കാര മത്സ്യങ്ങളില്‍ കാണാന്‍ ഏറ്റവും ഭംഗിയുള്ളതും ഈ സ്വര്‍ണമത്സ്യമാണ്.  ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കില്‍ രണ്ട് സ്വര്‍ണമത്സ്യങ്ങളെ അക്വേറിയത്തില്‍ നിറച്ചാല്‍ മതി.