കൊറോണക്കാലത്തെ പ്രതിസന്ധികൾ കടന്ന് പുതിയ വീട്ടിലേക്ക് താമസമാക്കുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം താപ്സി പന്നു. ഷൂട്ടുകളുടെ തിരക്കുകളിലും ആരാധകരോട് ഇൻസ്റ്റഗ്രാമിലൂടെ തന്റെ പുതിയ വീടിനെ പറ്റി പങ്കുവയ്ക്കുകയാണ് താപ്സി.

വ്യാഴാഴ്ചയാണ് ഗൃഹപ്രവേശത്തിന് റെഡിയായി എന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ അനൗൺസ് ചെയ്തത്. 'പ്രതിസന്ധികൾ നിറഞ്ഞ 2020 കടന്ന് അവസാനം ഈ അപ്പാർട്ട്മെന്റ് റെഡിയായിരിക്കുന്നു. ഒടുവിൽ #PannuPind ഗൃഹപ്രവേശത്തിന് തയ്യാറായിരിക്കുന്നു. ഇനി എന്റെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റ് ഒന്നു കൂടി പരിശോധിക്കണം. കാരണം വിരുന്നുകാരെ ഞെട്ടിക്കാനുള്ളതാണ്..' എന്ന കാപ്ഷനോടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. #HomeIsHappiness #BeautifulHouse #BeautifulSound #Soundbar #SoundCheck” ഹാഷ്ടാഗുകളോടെയാണ് പോസ്റ്റ്.

വീടിനുള്ളിൽ നിൽക്കുന്ന സ്വന്തം ചിത്രങ്ങൾക്കൊപ്പമാണ് താപ്സി പുതിയ വീടിനെ പറ്റിയുള്ള സൂചനകൾ നൽകുന്നത്. വീട് 90 കളെ ഓർമ്മപ്പെടുത്തുന്ന വിധമാണെന്നും താരം കുറിക്കുന്നു. ഓൾഡ് ചാമിങ്ങ് ലുക്കുള്ള വീടിന്റെ ഡിസൈനർ സഹോദരൻ ഷാഗുൻ പന്നുവാണെന്നും താപ്സി പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

Content Highlights:Taapsee Pannu takes us inside her new house