ര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് വിജയ് ദേവരക്കൊണ്ട. സമൂഹമാധ്യമത്തിലും നിറയെ ആരാധകരുള്ള താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനും മറക്കാറില്ല. ഇപ്പോഴിതാ താരം പുതിയ വീട് സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പങ്കുവച്ചിരിക്കുന്നത്. 

ഹൈദാരാബാദിലെ ജൂബിലി ഹില്‍സിലാണ് വിജയ് ദേവരക്കൊണ്ട വീട് സ്വന്തമാക്കിയിരിക്കുന്നത്. പതിനഞ്ചു കോടി മുടക്കിയ ആഡംബര വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും വിജയ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. താന്‍ വാങ്ങിയത് വലിയൊരു വീടാണെന്നും അതിനെ ശരിക്കുമൊരു വീടാക്കി മാറ്റേണ്ടത് അമ്മയാണെന്നും വിജയ് കുറിച്ചിരുന്നു. 

'' ഞാന്‍ വലിയൊരു വീട് സ്വന്തമാക്കി. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. ഇനി ഞങ്ങളെയെല്ലാം സുരക്ഷിതരെന്നു തോന്നിപ്പിക്കേണ്ടതും അതിനെ നോക്കി നടത്തി വീടാക്കി മാറ്റേണ്ടതും അമ്മയാണ്''- വിജയ് കുറിച്ചു. 

Content Highlights: Vijay Deverakonda Moves Into New Home