ടെന്നീസ് ലോകത്തെ കരുത്തുറ്റ സഹോദരിമാരാണ് സെറീന വില്യംസും വീനസ് വില്യംസും. കളിക്കളത്തില്‍ ഈ താരറാണികള്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ നിരവധിയാണ്. ടെന്നീസ് പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. അതുകൊണ്ടു തന്നെയാണ് സ്വന്തമായൊരു വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വീനസ് സഹോദരി സെറീനക്കു കൂടി അവിടെ പ്രത്യേകമായൊരിടം കണ്ടെത്തിയതും.
71 കോടിയിലധികം രൂപ മുടക്കി ഫ്‌ളോറിഡയിലെ ജുപീറ്റര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് മാതൃകയിലുള്ള വസ്തു വീനസ് സ്വന്തമാക്കിയത്. മൂന്നു ബെഡ്‌റൂമുകളുള്ള വീടും രണ്ട് ഗസ്റ്റ് ഹൗസുകളും ചേര്‍ന്ന് കടലിന് സമീപത്താണ് വീട് സ്വന്തമാക്കിയിരിക്കുന്നത്. സ്വിമ്മിങ് പൂളും ഔട്ട്‌ഡോര്‍ കിച്ചണും ബാറും ഉള്ള വീട്ടില്‍ മുമ്പത്തെ വീടുകളിലെപ്പോലെ ടെന്നീസ് കോര്‍ട്ട് ഇല്ലെന്നതും ശ്രദ്ധേയമാണ്.
പുതിയ വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോഴും സഹോദരി സെറീനയ്ക്കായി പ്രത്യേകം ഇടവും വീനസ് ഒരുക്കിയിട്ടുണ്ട്. സ്ഥിരം സന്ദര്‍ശകരായ സെറീനയ്ക്കും ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയനും മകള്‍ അലക്‌സിസ് ഒളിമ്പിയയ്ക്കുമായി ഒരു ബെഡ്‌റൂം ഉള്ള ഗസ്റ്റ് ഹൗസോ രണ്ടു ബെഡ്‌റൂമുള്ള പ്രൈവറ്റ് കോട്ടേജോ ആയിരിക്കും കാത്തിരിക്കുന്നത്.
ഹാര്‍ഡ് വുഡ് ഫ്‌ളോറുകളും കമാന ആകൃതിയിലുള്ള സീലിങ്ങുമാണ് വീട്ടിലുള്ളത്. 10,000 ചതുരശ്ര അടിയിലുള്ള പ്രോപ്പര്‍ട്ടിയില്‍എല്ലാംകൂടി 25 മുറികളാണുള്ളത്.
മുപ്പത്തിയേഴുകാരിയായ വീനസ് റിട്ടയര്‍മെന്റിനെക്കുറിച്ച് ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും വിശ്രമത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണോ പുതിയ വീട് വാങ്ങിയതിനു പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlights: venus williams new home serena williams celebrity home