ബ്രസീലിന്റെ സൂപ്പര്‍ താരം ആരാണെന്നു ചോദിച്ചാല്‍ ആദ്യം ആരും പറയുന്നത് നെയ്മറിന്റെ പേരായിരിക്കും. ഈ സൂപ്പര്‍ താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കുകയാകും.

ബ്രസീലിലെ റിയോ ഡീ ജനീറോയിലുള്ള പോര്‍ട്ടോബെല്ലോയിലാണ് നെയ്മറിന്റെ വീട്. ദൂരെ നിന്നും കണ്ടാല്‍ ഫുഡ്‌ബോള്‍ സ്‌റ്റേഡിയമാണോ എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല.
വലിയൊരു എസ്റ്റേറ്റില്‍ മൈതാനം പോലെ പരന്നു കിടക്കുയാണ് ബ്രസീലിന്റെ ഫുഡ്‌ബോള്‍ രാജകുമാരന്റെ വീട്. ഏകദേശം 55 കോടി രൂപയാണ് വീടിനു കണക്കാക്കുന്ന മൂല്യം.

6265 സ്‌ക്വയര്‍ മീറ്ററാണ് വീടിന്റെ മൊത്തം വിസ്തീര്‍ണം. ഇതില്‍ 1647 സ്‌ക്വയര്‍ മീറ്റര്‍ മാത്രമാണ് താമസസ്ഥലം. അഞ്ച് കിടപ്പുമുറികളും 6 സ്യൂട്ടുകളുമാണ് വീട്ടിലുള്ളത്.

ലിവിങ്ങ് സ്‌പെയിസിനു പുറമെ സ്വിമ്മിങ്ങ് പൂള്‍, ടെന്നീസ് കോര്‍ട്ട്, ഹെലിപോര്‍ട്ട്, അത്യാധുനിക ജിംനേഷ്യം, എന്നിവയും ഉണ്ട്.

Content Highlight: the new house of Neymar in Brazil