പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന് ബിടൗണിലെത്തി തന്നെ വിമര്‍ശിച്ചവരെക്കൊണ്ടെല്ലാം തിരുത്തിപ്പറയിച്ച താരമാണ് സണ്ണി ലിയോണ്‍. അടുത്തിടെയാണ് താരം മൂന്നു മക്കള്‍ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനുമൊപ്പം ലോസ്ആഞ്ചലസിലെ   വീട്ടിലേക്കു മാറിയ വിവരം പുറത്തുവിട്ടത്. കൊറോണാക്കാലത്ത് മക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ഇടത്തിലേക്കു മാറാന്‍ വേണ്ടിയായിരുന്നു അതെന്നും സണ്ണി പറഞ്ഞിരുന്നു. ഇതോടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ് സണ്ണി ലിയോണിന്റെ ലോസ്ആഞ്ചലസിലെ ബംഗ്ലാവ്. 

sunny

ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീട്. സെല്‍ഫ് ഐസൊലേഷന് ഇതിലും മികച്ച വീടു കിട്ടാനില്ലെന്നാണ് ചിത്രങ്ങള്‍ക്കു കീഴെ ആരാധകരുടെ കമന്റ്. 

sunny

43,560 ചതുരശ്ര അടിയിലുള്ള വീട് ഒരേക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പാണ് വീട്ടിലുള്ളത്. വീടിനു മുന്നില്‍ തന്നെ പൂന്തോട്ടവും പേഷ്യോയും ഒരുക്കിയിട്ടുണ്ട്. പച്ചക്കറികളും ഔഷധസസ്യങ്ങളും ഇവിടെ പിടിപ്പിച്ചിട്ടുണ്ട്. 

sunny

ലോകമെമ്പാടും സഞ്ചരിച്ചു ശേഖരിച്ച സാധനങ്ങള്‍ കൊണ്ടാണ് ഡാനിയലും സണ്ണിയും വീട് അലങ്കരിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. സ്‌പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഫര്‍ണിച്ചറും ആര്‍ട്ട് വര്‍ക്കുകളും തിരഞ്ഞെടുത്തത്. അഞ്ചു ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

Home!!! Los Angeles!!

A post shared by Sunny Leone (@sunnyleone) on

ബംഗ്ലാവിന്റെ വിശാലമായ ബാല്‍ക്കണിയിലിരുന്നാല്‍ ലോസ്ആഞ്ചലസ് നഗരം സുഖകരമായി കാണാം. ഗെറ്റ്ടുഗെതറുകള്‍ സംഘടിപ്പിക്കാനായി വീടിനു പുറത്തു മാത്രമല്ല ബാല്‍ക്കണിയിലും പേഷ്യോ ഒരുക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, സ്പാ, വിനോദ ഉപാധികള്‍ക്കായുള്ള ഇടം എന്നുവേണ്ട ഈ വസതിയില്‍ ഇല്ലാത്ത സൗകര്യങ്ങളില്ല. 

ഇനി ഇത്രത്തോളം ആഡംബര സൗകര്യങ്ങളുള്ള സണ്ണിയുടെ വീടിന്റെ വില എത്രയെന്നല്ലേ? അഞ്ഞൂറുകോടിയോളം മുടക്കിയാണ് ഇരുവരും ഈ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സണ്ണിയുടെ മുപ്പത്തിയാറാം പിറന്നാളിന് വെബ്ബര്‍ സമ്മാനമായി നല്‍കിയതാണത്രേ ഈ വീട്. 

Content Highlights:  Sunny Leone Lavish LA Bungalow in  Los Angeles