ർഫാൻ ഖാൻ എന്ന അതുല്യനടന്റെ വിയോഗം തെല്ലൊന്നുമല്ല അദ്ദേഹത്തിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയത്. വൻകുടലിലെ അണുബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇർഫാൻ ഖാന്റെ മരണം. ഗോഡ്ഫാദർമാരില്ലാതെ ബോളിവുഡിൽ മേൽവിലാസം സൃഷ്ടിച്ച ഇർഫാനെക്കുറിച്ചുള്ള ഓർമകളുമായി കഴിയുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇപ്പോഴിതാ ഇർഫാൻ ഖാന്റെ വീടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.

ഇർഫാന്റെ മകൻ ബബിൽ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ബീച്ച്ഹൗസിൽ നിന്നുള്ള ചിത്രങ്ങളാണ് ബബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാൽക്കണിയുടെയും വരാന്തയുടെയും മനോഹരമായൊരുക്കിയ ഇന്റീരയറിന്റെയുമൊക്കെ ചിത്രങ്ങളാണ് ബബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ഭാഗത്തെ ചുമരു മുഴുവൻ കുടുംബചിത്രങ്ങൾ പതിച്ചിരിക്കുന്ന മുറി കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ചിത്രങ്ങളാണ് ഇവിടെ മുഴുവൻ തൂക്കിയിരിക്കുന്നത്. വായനയെ എത്രത്തോളം സ്നേഹിച്ചിരുന്ന താരമാണ് ഇർഫാൻ എന്ന് അദ്ദേഹത്തിന്റെ ലൈബ്രറിയിൽ നിന്നുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഒരിടത്ത് ഇർഫാനൊപ്പം പ്രവർത്തിച്ചവരുടെ കുറിപ്പുകളടങ്ങിയ വൈറ്റ് ബോർഡും കാണാം.

 
 
 
 
 
 
 
 
 
 
 
 
 

Memories at that house by the beach, Part I

A post shared by Babil (@babil.i.k) on

നഗരത്തിലേക്കു ചേക്കേറുന്നതിന് മുൻപ് താമസിച്ച് ബീച്ച്ഹൗസിലെ അച്ഛന്റെ മുറിയെക്കുറിച്ചും ബബിൽ കുറിക്കുന്നുണ്ട്. അദ്ദേഹം തന്റെ ജോലികളിലേറെയും ചെയ്തിരുന്നത് ഈ മുറിയിൽ വച്ചായിരുന്നുവെന്നും ബബിൽ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Memories at that house by the beach. Part II.

A post shared by Babil (@babil.i.k) on

2018ൽ  ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു.  ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ഇർഫാന്റെ ഓർമകളെക്കുറിച്ച് ഭാര്യ സുതപ സികാറും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ബബിലിനെക്കൂടാതെ ആര്യൻ എന്ന മകൻ കൂടിയയുണ്ട് ഇരുവർക്കും. 

 
 
 
 
 
 
 
 
 
 
 
 
 

Memories at that house by the beach. Part II.

A post shared by Babil (@babil.i.k) on

Content Highlights: Step inside Irrfan Khan’s house