ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പൊതുപരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്താറുള്ളതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇപ്പോഴിതാ ഇരുവരും അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. വെക്കേഷന്‍ ആസ്വദിക്കാന്‍ ഇരുവരും തിരഞ്ഞെടുത്ത വീടിന്റെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
ഗോവയിലാണ് ഇരുവരും അവധിക്കാലം ആസ്വദിക്കുന്നത്. മലൈകയുടെ സഹോദരി അമൃത അറോറയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കാന്‍ഡോലിം ബീച്ചിന് സമീപത്തായാണ് വീട് സ്ഥിതി ചെയ്യുന്നത്. മനോഹരമായി വീട് കാത്തുസൂക്ഷിക്കുന്ന അമൃതയേയും ഭര്‍ത്താവ് ഷക്കീല്‍ ലടാക്കിനേയും അഭിനന്ദിച്ചാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോവയില്‍ ഇതിലും മികച്ചൊരു ഹോളിഡേ ഹോം കിട്ടാനില്ലെന്നും എന്തൊരു വീടാണ് നിങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും പറഞ്ഞ് അര്‍ജുന്‍ കപൂറാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വിന്റേജ് ശൈലിയില്‍ ഡിസൈന്‍ ചെയ്ത ലിവിങ് റൂമില്‍ നിന്നുള്ള ചിത്രമാണ് കുറിപ്പിനൊപ്പം അര്‍ജുന്‍ പോസ്റ്റ് ചെയ്തത്.
വുഡന്‍ ടച്ചിലുള്ള ഡിസൈനാണ് ലിവിങ് റൂമിന്റെ പ്രത്യേക. ഇരുവശങ്ങളിലേക്കും ലിവിങ് റൂമില്‍ നിന്ന് സ്റ്റെയര്‍കെയ്‌സ് കാണാം. പഴയശൈലിയിലുള്ള വീടുകളെ ഓര്‍മിപ്പിക്കും വിധത്തിലാണ് അലങ്കാരവിളക്കുകളും ഫാനുകളുമൊക്കെ തൂക്കിയിരിക്കുന്നത്.
അഞ്ചു ബെഡ്‌റൂമുകളുള്ള വലിയ സ്വിമ്മിങ് പൂളോടു കൂടിയ വില്ലയാണിത്. അവധിക്കാല ആഘോഷങ്ങള്‍ക്കും മറ്റുമായി അമൃതയും ഭര്‍ത്താവും നിര്‍മിച്ച വില്ലയാണിത്.
Content Highlights: Step inside Amrita Arora’s gorgeous holiday home