ലണ്ടനിലെ തന്റെ വീട് ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂര്‍. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കണ്ണാടി എന്നാണ് അവര്‍ തന്റെ ലണ്ടനിലെ വീടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ലണ്ടനിലെ നോട്ടിങ് ഹില്ലിലെ വീട്ടിലാണ് ഭര്‍ത്താവ് ആനന്ദ് അഹുജയുമൊത്ത് സോനം താമസിക്കുന്നത്. സാമൂഹിക മാധ്യമമായ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സോനം തന്റെ വീടിന്റെ മുറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യന്‍ പാരമ്പര്യവും ആധുനിക വാസ്തുവിദ്യയും ഇടകലര്‍ന്നാണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്.

റൂഷദ് ഷറോഫ് എന്ന ആര്‍കിടെക്ട് ആണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

വീടിന്റെ അകത്തളങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിറങ്ങള്‍ താനാണ് തിരഞ്ഞെടുത്തതെന്നും വീടിനുള്ളില്‍ പുറം കാഴ്ചകള്‍ കൂടുതലായി കൊണ്ടുവരാന്‍ ശ്രമിച്ചെന്നും താരം പറഞ്ഞു. പച്ച, നീല നിറങ്ങളാണ് അകത്തളങ്ങള്‍ക്കു കൂടുതലും നല്‍കിയിരിക്കുന്നത്. ചുമരുകളില്‍ മനോഹരമായ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ പാരമ്പര്യം ശക്തമായി പ്രതിഫലിപ്പിക്കുന്ന ആധുനിക കലയുടെയും ഫര്‍ണിച്ചറുകളുടെയും സന്തുലിതമായ കൂടിച്ചേരലാണ് ഞാന്‍ ആഗ്രഹിച്ചത്-സോനം പറഞ്ഞു.

ബ്രിട്ടീഷ് വാസ്തുവിദ്യ ഇന്ത്യന്‍ കലയെയും പാരമ്പര്യത്തെയും വിവാഹം ചെയ്തതുപോലെയാണ് തന്റെ വീടെന്നു അവര്‍ പറഞ്ഞു. ഇന്ത്യ എന്റെ ആത്മാവാണെങ്കില്‍ ലണ്ടന്‍ ഹൃദയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: sonam kapoor introduce her london house