കളുടെ ജന്മത്തോടെ സ്ക്രീനിൽ നിന്നുവിട്ടുനിന്ന നടി സോഹ അലി ഖാൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ്. പുതിയൊരു ടിവി സീരീസിലൂടെയാണ് സോഹ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒരു രാജകുടുംബത്തിന്റെ കഥ പറയുന്ന സീരീസിലാണ് സോഹ അഭിനയിക്കുന്നത്. ഇപ്പോഴിതാ അച്ഛൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഭവനമായ പട്ടൗഡി പാലസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സോഹ അലി ഖാൻ. 

പട്ടൗഡിയിലേക്ക് കടന്നാൽ പിന്നെ ലോകം മറ്റൊന്നാവുകയാണെന്നു പറയുന്നു സോഹ. തനിക്ക് റിലാക്സ് ചെയ്യാനുള്ള ഇടമാണത്. അവിടുത്തെ ആർക്കിടെക്ചറും ലാൻഡ്സ്കേപ്പും അമ്മ തയ്യാറാക്കിയ പൂന്തോട്ടങ്ങളുമെല്ലാം ഏറെ പിരിമുറുക്കം കുറയ്ക്കാറുണ്ട്. മുംബൈ പോലൊരു ന​ഗരത്തിന്റെ അരക്ഷിതാവസ്ഥകൾക്കും മത്സരങ്ങൾക്കും തിക്കിനും തിരക്കിനുമെല്ലാം ഒടുവിൽ അങ്ങോട്ടു ചെന്ന് ഒരു ദീർഘശ്വാസമെടുക്കുമ്പോൾ ഏറെ ആശ്വാസം തോന്നും- സോഹ പറയുന്നു. 

ഇതിനെല്ലാമപ്പുറം അച്ഛൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഓർമകൾ നിറഞ്ഞിരിക്കുന്നയിടം എന്നതും പട്ടൗഡി പാലസിനെ പ്രിയങ്കരമാക്കുന്നുവെന്ന് സോഹ പറയുന്നു. പട്ടൗഡി പാലസിലെ തുറസ്സായ ഇടങ്ങളും പച്ചപ്പുമെല്ലാം തനിക്കേറെ പ്രിയമാണ്. അവിടെയെത്തുമ്പോൾ അച്ഛനിലേക്ക് കൂടുതൽ അടുക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അച്ഛന്റെ ശവകുടീരത്തിനരികെ പോയി അവിടെ ഏറെ നേരം നിൽക്കും. അത് അച്ഛന്റെ വീടാണ്. അത്തരമൊരു ആത്മബന്ധവുമുണ്ട്. ഒരുപാട് ഓർമകൾ ഉള്ള ഇടമാണ്.- സോഹ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

പാലസിൽ വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്തെക്കുറിച്ചും സോഹ പറയുന്നു. കുട്ടികളായിരുന്നപ്പോൾ പാലസ് സന്ദർശിക്കുന്ന കാലത്ത് അവിടെ വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. പുറത്ത് കൊതുകുവലയ്ക്കുള്ളിലാണ് കിടന്നിരുന്നത്. ഇന്ന് എ.സിയൊക്കെ ഉണ്ട്, പക്ഷേ അന്ന് എ.സിയോ മൊബൈൽ ഫോണോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ഫാക്സ് മെഷീൻ കണ്ട് അത്ഭുതപ്പെട്ടത് ഇന്നും ഓർമയുണ്ട്. ഇന്ന് എ.സി ഉൾപ്പെടെ പല ആധുനിക സൗകര്യങ്ങളുമുണ്ട്. പക്ഷേ ഇപ്പോഴും പഴയ ലോകത്തിന്റെ ചാരുത അവിടെയുണ്ട്. 

ഹരിയാനയിലെ ഗുഡ്ഗാവിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മൻസൂർ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കർ അലിഖാൻ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്.

1900ത്തിൽ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതൽ 2014 വരെയുള്ള കാലയളവിൽ ലക്ഷുറി ഹോട്ടലായി നീമ്‌റാണ ഹോട്ടൽസ് നെറ്റ് വർക്കിനു വേണ്ടി പാട്ടത്തിനു നൽകിയിരുന്നു. പിന്നീട് 2014ൽ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂർണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

ഏഴ് ബെഡ്‌റൂമുകൾ, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാർഡ്‌സ് റൂമുകൾ, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്. 800 കോടിയോളം മതിപ്പുവിലയാണ് പട്ടൗഡി പാലസിനു കണക്കാക്കുന്നത്. കൊളോണിയൽ മാതൃകയിൽ പണികഴിപ്പിച്ച ഈ  കൊട്ടാരത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത്  റോബർട്ട് ടോർ റൂസൽ, കാൾ മോൾട്ട് വോൺ ഹെയിൻസ് എന്നീ  ആർക്കിടെക്റ്റുമാരായിരുന്നു. 

പത്ത് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തൽ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.  

Content Highlights: soha ali khan on pataudi palace, mansoor ali khan pataudi palace, saif ali khan pataudi palace