ഴമയുടെ സൗന്ദര്യവും പ്രൗഡിയും ഒത്തണങ്ങിയതാണ് എഴുത്തുകാരിയും നടിയുമായ സോഹ അലിഖാനും ഭര്‍ത്താവ് കുണാല്‍ കെമ്മുവും താമസിക്കുന്ന മുംബൈയിലെ വീട്. മുംബൈയിലെ ഖര്‍ എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അമ്മ ശര്‍മിള ടാഗോര്‍ സോഹയ്ക്ക് വിവാഹശേഷം സമ്മാനമായി നല്‍കിയതാണ് ഒന്‍പത് കോടി രൂപ വിലമതിയ്ക്കുന്ന ഈ വീട്. ഭര്‍ത്താവിനും നാലുവയസ്സുകാരി മകള്‍ ഇനായയ്ക്കുമൊപ്പമുള്ള രസകരമായ വീഡിയോകളും ചിത്രങ്ങളും സോഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

മുംബൈയിലെ ലിങ്കിങ് റോഡിന് സമീപം സുന്ദര്‍ വില്ലയിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 9 നിലയിലുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് സോഹയും കുടുംബവും കഴിയുന്നത്. 

എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ എന്നാല്‍, ഒതുക്കമുള്ള ഡിസൈനോടു കൂടിയ വീടാണിത്. സമകാലിക ട്രെന്‍ഡിനൊപ്പം പഴമകൂടി നിലനിര്‍ത്തുന്നതാണ് ഇവിടുത്തെ ഫര്‍ണിച്ചറുകള്‍. ചില ഫര്‍ണിച്ചറുകള്‍ തലമുറകളായി കൈമാറി വരുന്നവയുമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ പാകത്തിലാണ് ലിവിങ് റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മകള്‍ ഇനായയ്‌ക്കൊപ്പം സോഹയും ഭര്‍ത്താവും സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. ഇനായയ്ക്കുള്ള കളി സ്ഥലവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

ലിവിങ് റൂമിന്റെ ഒരു ഭാഗം ഗ്ലാസ് കൊണ്ട് മറച്ചിരിക്കുന്നതിനാല്‍ നഗരത്തിലെ കാഴ്ചകള്‍ ഇവിടെനിന്നു നോക്കിയാല്‍ കാണാനാകും. മാത്രമല്ല, വീടിനുള്ളിലേക്ക് വെളിച്ചം കയറുന്നതിനും ഈ ഡിസൈന്‍ ഉപകരിക്കുന്നു. ഇതിന് താഴെ തറയോട് ചേര്‍ന്ന് ഇഷ്ടികകൊണ്ട് ഉണ്ടാക്കിയ ഭാഗം ഈ ഡിസൈനിന്റെ മനോഹാരിത ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.  ഇതിന് എതിര്‍വശമായി വരുന്ന ലിവിങ് റൂമിന്റെ ഭിത്തിയില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

വായനയ്ക്കും സിനിമയ്ക്കുമായി വീട്ടില്‍ പ്രത്യേക മുറി ക്രമീകരിച്ചിട്ടുണ്ട്. ഈ മുറിയുടെ ഒരു ഭാഗത്ത് ലൈബ്രറി ഒരുക്കിയിരിക്കുന്നു. വായനയോടും എഴുത്തിനോടുമുള്ള സോഹയുടെ താത്പര്യം ഇത് എടുത്തുകാണിക്കുന്നു. ഇവിടെ തന്നെയാണ് ടി.വി. കാണുന്നതിനുള്ള സൗകര്യവുമുള്ളത്. 

വീടിന്റെ ടെറസിലെ ബാല്‍ക്കണിയിലാണ് പൂന്തോട്ടം സജ്ജമാക്കിയിരിക്കുന്നത്. കുടുംബത്തിന്റെ ആഘോഷങ്ങള്‍ക്ക് ഇവിടെയാണ് താരം പാര്‍ട്ടികള്‍ പതിവായി ഒരുക്കുന്നത്.

Content highlights: soha ali khan and kunal kemmus mumbai apartment blends ruggedness with vintage charms