ബോളിവുഡ് സൂപ്പര്‍ നായിക ശില്‍പ്പ ഷെട്ടി ഭര്‍ത്താവ് രാജ്കുന്ദ്രയോടും മകന്‍ വിയാനോടും ഒപ്പം മുംബൈ ജുഹുവിലുള്ള ലക്ഷ്വറി വീട്ടിലാണ് താമസം. ഈ ആഡംബര ബംഗ്ലാവിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര് കിനാര എന്നാണ്. 

shilpa

ശില്‍പ തന്നെയാണ് ഈ വീടിന്റെ അകത്തളങ്ങള്‍ മോഡി പിടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ കൊണ്ടാണ് വീടിന്റെ ഇന്റീരിയര്‍ അലങ്കരിച്ചിരക്കുന്നത്. പരമ്പരാഗത- സമകാലിക വാസ്തുവിദ്യകള്‍ സമന്വയിപ്പിച്ചാണ് കിനാര നിര്‍മിച്ചിരിക്കുന്നത്.  

shilpa

ഫെങ്ഷുയി വിശ്വാസി കൂടിയായ ശില്‍പ വീടിന്റെ മുക്കും മൂലയും ഫെങ്ഷുയി പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. 

ആന്റിക് ടിബറ്റന്‍ ഡോര്‍ ആണ് ശില്‍പ്പ കിടപ്പുമുറിയ്ക്ക് നല്‍കിയിരിക്കുന്നത്. മൃഗ സ്‌നേഹി കൂടിയായ ശില്‍പ വീടിന്റെ ചുവരുകള്‍ക്ക് സീബ്ര പ്രിന്റ് പാറ്റേണിലുള്ള പെയിന്റും നല്‍കിയിട്ടുണ്ട്.  പുറത്തെ പച്ചപ്പ് ആസ്വദിക്കാന്‍ കഴിയുന്ന ബാല്‍ക്കണിയാണ് വീടിന്റെ മറ്റൊരാകര്‍ഷണം 

 Content Highlight: shilpa shetty house kinara