ന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ശിഖര്‍ ധവാന്‍. ധവാന്റെ മെല്‍ബണിലെ വീടിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ഭാര്യ അയേഷയ്ക്കും മക്കള്‍ക്കുമൊപ്പം സ്ലൈഡ് നോര്‍ത്തില്‍ താമസിക്കുന്ന വീട് ധവാന്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണ്. 

shikhar dhawan

നാലുബെഡ്‌റൂമുകളുള്ള ലക്ഷുറി വീടിന് ആറുകോടിയില്‍പരമാണ് താരം പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച്ച റിയല്‍ എസ്റ്റേറ്റ് ഏജന്റ് വഴി പുറത്തുവിട്ട വീടിനായി ഇന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം ആവശ്യക്കാര്‍ വിളിക്കുന്നതത്രേ. തീയേറ്റര്‍ റൂമുകള്‍, മൂന്ന് ലിവിങ് റൂമുകള്‍, സ്വിമ്മിങ് പൂള്‍, കിച്ചണ്‍, പാന്‍ട്രി എന്നിവയും വീട്ടിലുണ്ട്.

മെല്‍ബണ്‍ സ്വദേശിയായ അയേഷുമായുള്ള വിവാഹത്തെത്തുടര്‍ന്ന് 2013ലാണ് ധവാന്‍അവിടെ വീട് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമായി മാറിമാറി കഴിയുന്ന ധവാന്‍ മെല്‍ബണില്‍ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരതാമസം നടത്തുന്നതിന്റെ ഭാഗമായാണോ വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ചര്‍ച്ചകള്‍ പോകുന്നുണ്ട്. എന്നാല്‍ മെല്‍ബണില്‍ തന്നെയാകും താരം തുടര്‍ന്നും താമസിക്കുക എന്ന് റിയല്‍എസ്റ്റേറ്റ് ഏജന്റ് വ്യക്തമാക്കുന്നു. 

dhawan

'' അദ്ദേഹം മെല്‍ബണില്‍ തന്നെയാകും തുടരുക. നൂറു ദിവസങ്ങളോളം മെല്‍ബണിലാണ് ഉണ്ടാകാറ്. ബാക്കി ദിവസങ്ങളില്‍ വീടുവിട്ടു നില്‍ക്കുകയാവും. കഴിയുമ്പോഴെല്ലാം കുടുംബം അദ്ദേഹത്തോടൊപ്പം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ധവാനൊപ്പം ഇന്ത്യയില്‍ തന്നെ ഉണ്ടാകണമെന്ന് അയേഷയും മക്കളും ആഗ്രഹിക്കുന്നുണ്ട്. സ്ഥിരതാമസം മെല്‍ബണില്‍ തന്നെയായി തുടരുകയും ചെയ്യും.' 

dhawan

ആറേഴു വര്‍ഷത്തോളമായി മെല്‍ബണിലാണ് താമസിക്കുന്നതെന്നും വര്‍ഷത്തില്‍ 250 ദിവസത്തോളം ക്രിക്കറ്റ് പര്യടനവുമായി പോകുന്ന താന്‍ സമയം കിട്ടുന്ന മാത്രയില്‍ ഓസ്‌ട്രേലിയയിലേക്കു പറക്കാറുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. നേരത്തെ മുതല്‍ മെല്‍ബണിലായിരുന്ന അയേഷയ്ക്കും മക്കള്‍ക്കും പെട്ടെന്ന് ഇന്ത്യയിലേക്കൊരു മാറ്റം ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയാണ് മെല്‍ബണില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതെന്നും ധവാന്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് തനിക്ക് ഓസ്‌ട്രേലിയയില്‍ കുറച്ചു കൂടി സ്വകാര്യത ഉള്ളതും സന്ദര്‍ശനത്തിരക്കുകളില്ലാതെ സ്വതന്ത്രമായി കഴിയാമെന്നതും മെല്‍ബണിലെ വീടിനെ പ്രിയങ്കരമാക്കുന്നുവെന്ന് ധവാന്‍ വ്യക്തമാക്കിയിരുന്നു. 

Content Highlights: Shikhar Dhawan Melbourne home comes on market