ത്ര വലുതായാലും ചില കാര്യങ്ങളില്‍ മാതാപിതാക്കളുടെ സഹായങ്ങളോ നിര്‍ദേശങ്ങളോ തേടേണ്ട ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ബിടൗണ്‍ താരം ഷാഹിദ് കപൂറിനും അടുത്തിടെ അത്തരത്തിലൊരു അനുഭവമുണ്ടായി, അതിന്റെ ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Getting approvals from big daddy. #papaknowsbest ##specialmoments

A post shared by Shahid Kapoor (@shahidkapoor) on

ഷാഹിദും മിറയും ചേര്‍ന്നു വാങ്ങിയ അമ്പത്തിയാറു കോടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഇന്റീരിയര്‍ ഡിസൈനിങ് ചെയ്യുന്നതു സംബന്ധിച്ച സംശയങ്ങള്‍ അച്ഛന്‍ പങ്കജ് കപൂറുമായി ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഷാഹിദ് പങ്കുവച്ചത്. കണ്‍സ്ട്രക്ഷന്‍ ഹെല്‍മറ്റ് ധരിച്ച് പ്ലാനും മറ്റും നോക്കി ഡിസൈനിങ് കാര്യങ്ങള്‍ പങ്കുവെക്കുന്ന അച്ഛനും മകനുമാണ് ചിത്രത്തിലുള്ളത്. 

അച്ഛനില്‍ നിന്നും അനുവാദം വാങ്ങുന്നു,അച്ഛന് അറിയാം നല്ലത് എന്താണെന്ന്, സ്‌പെഷല്‍ നിമിഷം എന്നെല്ലാം പറഞ്ഞാണ് ഷാഹിദ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

വീട്ടില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാനായി നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യയും ഡിസൈനറുമായ ഗൗരി ഖാനെ സമീപിച്ചതിന്റെ ചിത്രങ്ങളും ഷാഹിദ് പങ്കുവച്ചിരുന്നു. ഗൗരി ഖാന്റെ ഡിസൈനിങ് സ്റ്റോറിലെത്തിയപ്പോഴുള്ള ചിത്രങ്ങളായിരുന്നു അത്.

shahid

മുംബൈയിലെ വര്‍ളിയിലാണ് ഷാഹിദും മിറയും അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. 

Content Highlights: Shahid Kapoor Get Approvals From father on Interior Designing