ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഓഫീസിന് പുതിയ ലുക്ക് നല്‍കി ഭാര്യ ഗൗരി ഖാന്‍. ഇന്റീരിയര്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ഗൗരി തന്നെയാണ് ട്രെന്‍ഡി ലുക്കിലുള്ള ഓഫീസിന്റെ  ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഓഫീസ് ഡിസൈനിങ് ലോക്ഡൗണ്‍ കാലത്ത് വളരെ രസകരമായ അനുഭവമായിരുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗൗരി ഖാന്‍ കുറിക്കുന്നത്. 

' ഈ പ്രോജക്ട് ഏല്‍പിക്കാന്‍ എനിക്ക് മറ്റാരെയും വിശ്വാസമില്ലായിരുന്നു. മസ്‌കുലിന്‍ ആന്‍ഡ് മിനിമലിസ്റ്റിക് തീമിലാണ് ഓഫീസ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ഗ്രേ കളര്‍ പാലറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കെറാഡെക്കോ വാള്‍ പാനല്‍സാണ് മറ്റൊരു പ്രത്യേകത. വോക്‌സ് ഇന്‍ഡ്യ ഇന്റീരിയര്‍ വിശ്വാസ്യതയ്‌ക്കൊപ്പം ഗുണനിലവാരവും ഉറപ്പു നല്‍കുന്നുണ്ട്. ' ഗൗരി ഖാന്‍ തന്റെ ഡിസൈന് പിന്നിലെ പ്രചോദനത്തെ പറ്റി കുറിക്കുന്നത് ഇങ്ങനെ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gauri Khan (@gaurikhan)

' വീട്ടില്‍ നിന്ന് അകലെ മറ്റൊരു വീട്, ക്രിയേറ്റീവായ ജോലികള്‍ ചെയ്യാന്‍ പറ്റിയ ശാന്തമായ ഒരിടം. വലിയ ഔട്ട്‌ഡോര്‍ സ്‌പേസുള്ള ഒരു ഓഫീസ് ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. വെര്‍ച്വല്‍ മീറ്റിങുകള്‍ നടത്താനും സംഘടിപ്പിക്കാനും വരാന്‍ പോകുന്ന പ്രോജക്ടുകളെ പറ്റി ചിന്തിക്കാനും റെഡ്ചില്ലി ഓഫീസിന്റെ ഭാഗമായി അദ്ദേഹത്തിന് ഇണങ്ങുന്ന ഒരിടമായിരുന്നു എന്റെ ലക്ഷ്യം.' ഗൗരി തുടര്‍ന്ന് പറയുന്നത് ഇങ്ങനെ. 

Content Highlights: Shah Rukh Khan's Workspace new look Designed By Gauri Khan