തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് വീട്ടില്‍ സ്വസ്ഥമായിരിക്കാനുള്ള അവസരമായാണ് മിക്ക സെലിബ്രിറ്റികളും ലോക്ഡൗണ്‍ കാലത്തെ കണ്ടത്. പാചകപരീക്ഷണങ്ങളുടെയും വീടൊരുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ നിരവധി താരങ്ങളാണ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ നടി സാറാ അലി ഖാന്‍ പങ്കുവച്ച വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

മുംബൈയില്‍ അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിമിനുമൊപ്പം താന്‍ താമസിക്കുന്ന വീടിന്റെ ചില ചിത്രങ്ങളാണ് സാറ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ താന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലവും കൗച്ചില്‍ കിടക്കുന്ന ചിത്രവുമൊക്കെയാണവ. 

sara

വായനാമുറിയിലെ ജനലിനോടു ചേര്‍ത്തിട്ടിരിക്കുന്ന മേശയും ചുറ്റുമുള്ള കളര്‍ഫുള്‍ കുഷ്യനുകളും മനോഹരമായിട്ടുണ്ടൈന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. പിങ്ക് നിറത്തിലുള്ള ടോണാണ് വായനാമുറിക്ക് താരം നല്‍കിയിരിക്കുന്നത്.

നേരത്തേയും ഇന്‍സ്റ്റഗ്രാമിലൂടെ വീടിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ള താരമാണ് സാറ. വീട്ടിലെ വിശാലമായ വര്‍ക്കൗട്ട് മുറിയില്‍ നിന്ന് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സ്ഥിരമായി താരം പോസ്റ്റ് ചെയ്യാറുണ്ട്. 

Content Highlights: Sara Ali Khan's Reading Spot By The Window