ലോക്ഡൗണ്‍ കാലം മുതല്‍ മുമ്പത്തേക്കാള്‍ സമൂഹമാധ്യമത്തില്‍ സജീവമാണ് ഗായിക റിമി ടോമി. പാചക വീഡിയോകളും ഗാനങ്ങളുമൊക്കെയായി താരം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. ഇക്കുറി സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയ്ക്കൊപ്പമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ മുക്തയുടെ വീടിന്റെ വിശേഷങ്ങളാണ് റിമി പങ്കുവച്ചിരിക്കുന്നത്.
റിമി സഹോദരനും ഭാര്യക്കും സമ്മാനിച്ച വീടാണത്. വീട് വൈറ്റ് ടോണില്‍ തന്നെ ചെയ്യണം എന്നത് തന്റെ വലിയ സ്വപ്നമായിരുന്നു എന്ന് റിമി പറയുന്നു. ഓപ്പണ്‍ ശൈലിയിലാണ് വീടിന്റെ അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് റൂം തൊട്ട് ഓരോ ഇടത്തിലും ധാരാളം ചെടികള്‍ നിറച്ച് പച്ചപ്പ് സൃഷ്ടിച്ചിരിക്കുന്നതും കാണാം.
ലിവിങ് റൂമില്‍ നിന്ന് ചുമരുകളുടെ മറയില്ലാതെയാണ് അടുക്കളയും ഡൈനിങ് റൂമുമെല്ലാം ഒരുക്കിയിരിക്കുന്നത്. ചുമരുകളുടെ ഓരോ വശത്തായി കുടുംബ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. ലിവിങ് റൂമില്‍ നിന്ന് ബെഡ്റൂമിലേക്ക് കടക്കുന്നതിന് ഇടയിലാണ് പ്രാര്‍ഥനാമുറി.
ലിവിങ് റൂമിന്റെ മറുവശത്തായാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിന്റെ വശത്തുള്ള വിശാലമായ ഗ്ലാസ് ഡോര്‍ തുറന്നാല്‍ പുറത്തെ കാഴ്ച്ചകള്‍ കാണാം. ഡൈനിങ്ങിന്റെ മറുവശത്തായി ഓപ്പണ്‍ ശൈലിയില്‍ തന്നെ അടുക്കളയും. വീട്ടില്‍ എപ്പോഴും ഏറ്റവും വൃത്തിയോടെ സൂക്ഷിക്കണം എന്ന നിര്ബന്ധമുള്ളയിടം ഇടം അടുക്കളയാണെന്ന് മുക്ത പറയുന്നു. വൈറ്റ് ടോണില്‍ തന്നെയാണ് അടുക്കളയിലെ കാബിനറ്റും കൗണ്ടര്ടോപ്പുമൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഡൈനിങ്ങില്‍ നിന്ന് ഗ്ലാസ്ഡോര്‍ തുറക്കുന്നത് ബാല്‍ക്കണിയിലേക്കാണ്. വീട്ടില്‍ ഏറ്റവുമധികം ചെടികള്‍ നിറച്ച ഭാഗമാണിത്. ഇടനേരങ്ങള് ആസ്വദിക്കാന്‍ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. തുളസിയും കറിവേപ്പിലയും പച്ചക്കറികളുമൊക്കെ നട്ടുവളര്‍ത്തിയ ഇടമാണിത്. മിനിമല്‍ രീതിയിലാണ് ബെഡ്റൂമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Content Highlights: Rimi tomy Home tour Muktha House