പോപ് താരം റിഹാന ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികകൂടിയാണ്. രാജ്യത്തെ കര്‍ഷക സമരം ലോകശ്രദ്ധയില്‍പെടുത്തിയതോടെയാണ് റിഹാന ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. മുപ്പത്തിമൂന്നുകാരിയായ ഗായിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് 103 കോടി രൂപ വിലയുള്ള വീട് വാങ്ങിയതോടെയാണ്. 

home

അടുത്തിടെയാണ് ബെവര്‍ലി ഹില്‍സില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വീട് റിഹാന മോഹവിലയ്ക്ക് സ്വന്തമാക്കിയത്. 13.8  മില്യന്‍ ഡോളര്‍ അതായത് ഏകദേശം 103 കോടി രൂപമുടക്കിയാണ് റിഹാന വീട് വാങ്ങിയത്. 1938 ല്‍ സിഡ്‌നി ഷെല്‍ഡണ്‍ന്റെ മകള്‍ മേരി  ഷെല്‍ഡണ്‍ ആണ് ഈ വീട് നിര്‍മ്മിച്ചത്. 

Realtor.com

അഞ്ചു കിടപ്പറകള്‍, ഓപ്പണ്‍ എയര്‍ കോര്‍ട്ട് യാര്‍ഡ്, ഏഴു ബാത്ത്‌റൂമുകള്‍, വൈന്‍ സെല്ലാര്‍, വലിയ സ്വിമ്മിംഗ് പൂള്‍, ഓരോ കിടപ്പുമുറിക്കും പ്രൈവറ്റ് ബാല്‍ക്കണികള്‍, എന്നിവ അടങ്ങിയതാണ് ഈ വീട്. അരയേക്കര്‍ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിനുള്‍വശത്തും ആഡംബരത്തിന് ഒരു കുറവുമില്ല എന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 

home

കുടുംബത്തിന് മാത്രമായുള്ള ഈറ്റ് ഇന്‍ കിച്ചണും ഒരു പൊതു അടുക്കളയും പ്രത്യേകം ഒരുക്കിയ മറ്റൊരു ഡൈനിങ് റൂമും വീടിന്റെ ഭാഗമാണ്. കിച്ചണില്‍ ഒരു ബ്രേക്ക് ഫാസ്റ്റ് ബാറും നല്‍കിയിട്ടുണ്ട്. ഫോര്‍മല്‍ ലിവിങ് റൂമും ഓഫീസ് റൂമും അടുത്തടുത്തായി തന്നെ ഉണ്ട്.  വീടിനുള്ളിലെ വിന്റേജ് ലുക്ക് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് താരം ആഗ്രഹിക്കുന്നത്. വെള്ള നിറത്തിന്റെയും ചാരനിറത്തിന്റെയും ഷേഡുകളാണ് വീടിനുള്ളില്‍ എടുത്തു നില്‍ക്കുന്നത്. രണ്ടാം നിലയില്‍ മറ്റൊരു ലിവിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.  

home

മഡോണയും പോള്‍ മക്കാര്‍ത്തിയും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് ഇവിടെ റിഹാനയുടെ അയല്‍ക്കാര്‍.

home

അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലമായാണ് ബെവര്‍ലി ഹില്‍സ് അറിയപ്പെടുന്നത്.

Content Highlights: Rihanna bought 13.8 million dollar mansion on a sprawling Beverly Hills property