മുംബൈയിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി തെന്നിന്ത്യൻ താരം രശ്മിക മന്ദാന. മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവു‍ഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കേയാണ് പുതിയ വിശേഷം പുറത്തുവന്നിരിക്കുന്നത്. 

ഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈയിൽ താമസിക്കേണ്ട സാഹചര്യം വന്നതോടെയാണ് താരം പുതിയ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദ്- മുംബൈ ഓട്ടത്തിലായിരുന്ന താരം ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്. ഇതൊഴിവാക്കാനാണ് വീട് വാങ്ങിയതെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

നേരത്തേ ഹൈദരാബാദിലെ ​ഗാചിബൗളിയിൽ രശ്മിക മറ്റൊരു ആഡംബര ഭവനം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കർണാടക സ്വദേശിയായ രശ്മിക ഹൈദരാബാദിൽ വീട് സ്വന്തമാക്കിയതിന് പിന്നിലെ കാരണവും അന്ന് പറഞ്ഞിരുന്നു. ഹൈദരാബാദിലെ പ്രേക്ഷകർ തന്നെ മകളെപ്പോലെയാണ് കാണുന്നതെന്നും ആ ന​ഗരത്തോടുള്ള ഇഷ്ടം കൊണ്ടാണ് അവിടെ വീട് സ്വന്തമാക്കിയതെന്നുമാണ് താരം പറഞ്ഞത്. 

Content Highlights: Rashmika Mandanna buys flat in Mumbai