ബിടൗണ്‍ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും വൈകാതെ ഒന്നിച്ചു താമസിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം ആലിയയ്‌ക്കൊപ്പം മാറി താമസിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ രണ്‍ബീര്‍. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണിതെന്നും പറയപ്പെടുന്നു.
ആലിയയെയും രണ്‍ബീറിനെയും ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ ഓഫീസിനു മുന്നില്‍ കണ്ടതോടെയാണ് ഇരുവരും പുതിയ വീടെടുത്ത് ഒന്നിച്ചു താമസിക്കാന്‍ പോവുകയാണെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അച്ഛന്‍ ഋഷി കപൂറിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് താരം മാതാപിതാക്കള്‍ക്കൊപ്പം തന്നെ നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നേരത്തെ കത്രീന കൈഫുമായുണ്ടായ ബ്രേക്കപ്പോടെ കുടുംബവീടായ കൃഷ്ണ കോട്ടേജിലേക്ക് രണ്‍ബീര്‍ താമസം മാറിയിരുന്നു. പിന്നീട് 2016ല്‍ പാലി ഹില്ലിലുള്ള വാസ്തു എന്ന പോഷ് വീട്ടിലേക്കു താമസം മാറി. അന്ന് മുപ്പത്തിയഞ്ചോളം കോടി മുടക്കിയാണ് രണ്‍ബീര്‍ ആ വീട് സ്വന്തമാക്കിയത്.
Content Highlights: ranbir kapoor alia bhatt house celebrity home