തെലുഗു ഇന്‍ഡസ്ട്രിയിലെ സമ്പന്ന താരങ്ങളില്‍ മുന്‍നിരയിലാണ് നടന്‍ രാംചരണിന്റെ സ്ഥാനം. ധീര എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികളുടെയും മനസ്സുകളിലിടം നേടിയ നടന്‍. രാംചരണ്‍ പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍, വീടിന്റെ വില കേട്ട് ഞെട്ടലിലാണ് പലരും. 

ഹൈദരാബാദിലെ ജൂബിലെ ഹില്‍സിലാണ് രാംചരണ്‍ വീട് നിര്‍മിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല മുപ്പത്തിയെട്ടു കോടിയാണ് വീടിനായി രാംചരണ്‍ ചെലവാക്കിയത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തു തന്നെ ഇത്രയും വില കൊടുത്തു വീട് സ്വന്തമാക്കുന്ന അപൂര്‍വം താരങ്ങളുടെ പട്ടികയിലാണ് രാംചരണും കയറിക്കൂടിയിരിക്കുന്നത്. 

ആയിരത്തിമൂന്നൂറു കോടിയോളം ആസ്തി രാംചരണിനു സ്വന്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പുത്രനായ രാംചരണ്‍ തെന്നിന്ത്യയില്‍ പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരവുമാണ്.

Content Highlights: ram charan new home home plans