പ്രിയ്യപ്പെട്ട താരങ്ങളുടെ വീട്ടുവിശേഷങ്ങളറിയാന്‍ പണ്ടൊക്കെ മാഗസിനുകളെയാണ് പലരും ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് സമൂഹമാധ്യമത്തില്‍ അവര്‍ തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാദപ്രസ്താവനകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി രാഖി സാവന്തും തന്റെ വീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്, എല്ലാ കാര്യങ്ങളിലുമെന്ന പോലെ വീടും ഇപ്പോള്‍ വിവാദത്തില്‍ അവസാനിച്ചിരിക്കുകയാണ്. 

രാഖി സാവന്ത് രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്ത അടുത്തിടെയാണ് പങ്കുവച്ചിരുന്നത്. ഭര്‍ത്താവിന്റെ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പേര് റിതേഷ് ആണെന്നു പറഞ്ഞിരുന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം ലണ്ടനിലേക്കു പറന്നുവെന്നു പറഞ്ഞ രാഖി അവിടുത്തെ വീടിന്റെ ചിത്രങ്ങളാണെന്നു പറഞ്ഞാണ് പങ്കുവച്ചിരുന്നത്. 

ലണ്ടനില്‍ ഭര്‍ത്താവിനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും അവിടുത്തെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞുവെന്നും രാഖി പറഞ്ഞതിനു പിന്നാലെയാണ് ലക്ഷൂറിയസ് വീടിന്റെ ചിത്രങ്ങളും ആരാധകരിലേക്ക് എത്തിച്ചത്. 'ഭര്‍ത്താവിന്റെ ഹൃദയത്തിന്റെയും വീടിന്റെയും റാണിയാണ്' താന്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രാഖി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 

My house 🏠I am a princess of my husband heart and my house

A post shared by Rakhi Sawant (@rakhisawant2511) on

വാര്‍ഡ്രോബിന്റെ ദൃശ്യങ്ങളും രാജകീയമായ ബെഡ്‌റൂമിന്റെ ദൃശ്യങ്ങളും മാത്രമാണ് വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ അതു രാഖിയുടെ വീടിന്റേതല്ലെന്നും ഹോട്ടല്‍ മുറിയുടെ ചിത്രങ്ങളാണെന്നുമാണ് പലരും പറയുന്നത്. സ്വന്തം വീടാണെന്നു തെളിയിക്കാന്‍ മുഴുവന്‍ ദൃശ്യങ്ങളും ഇടൂ എന്നും ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് വീടാണെന്നു പറഞ്ഞ് കള്ളപ്രചരണം നടത്തരുതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

Content Highlights: Rakhi Sawant Claims She Lives In Luxurious Home in London