അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ്യങ്കരായവര്‍. താരനിശകളിലും റെഡ് കാര്‍പെറ്റ് വേദികലും തിളങ്ങുന്നവര്‍. സിനിമയിലും ഫാഷനിലും മാത്രമല്ല വീടകങ്ങള്‍ മനോഹരമായി സെറ്റ് ചെയ്യുന്നതിലും മുന്‍നിരയിലുള്ള ബിടൗണ്‍ സുന്ദരിമാരാണ് ആലിയ ഭട്ട്, രാധിക ആപ്‌തെ, കങ്കണ റണൗട്ട്, ശില്‍പ ഷെട്ടി, സൊനാക്ഷി സിന്‍ഹ തുടങ്ങിയവര്‍. മുംബൈയിലെ ടോപ് സെലിബ്രിറ്റി വീടുകളെടുത്താല്‍ ഇവരുടെ വീടുകള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.
ആലിയയുടെ ക്യൂട്ട് വീട്
മോഡേണ്‍ ലുക്കും ട്രഡീഷണല്‍ ലുക്കും ഒരുപോലെ കൂടിച്ചേര്‍ന്നതാണ് ആലിയയുടെ മുംബൈയിലെ വീട്. ചുവര്‍ നിറഞ്ഞു നില്‍ക്കുന്ന വാള്‍ പേപ്പറുകള്‍, വിശാലമായ ഡ്രസ്സിങ് റൂം, ടീ ബാര്‍ തുടങ്ങിയവ വീടിന്റെ പ്രധാന ആകര്‍ഷകങ്ങളാണ്. ചന്ദേലിയര്‍, മാര്‍ബിള്‍ ഫ്ളോര്‍ എന്നിവപോലെ അമിതമായി ഗ്ലാമര്‍ ലുക് നല്‍കുന്നതൊന്നും തന്റെ വീടിനു വേണ്ടെന്നും ആലിയ തീരുമാനിച്ചിരുന്നു. ദ്യമുണ്ടായിരുന്ന വീട്ടില്‍ ചില പുതുക്കിപ്പണിയലുകളൊക്കെ നടത്തുകയും ചെയ്തിരുന്നു. നാല് ബെഡ്റൂമുകളുണ്ടായിരുന്നത് ചുരുക്കി മൂന്ന് ബെഡ്റൂമുകളാക്കി.
പഴഞ്ചനായാലും മോഡേണ്‍ ആവണ്ട, ടീബാര്‍ നിര്‍ബന്ധം; ആലിയയുടെ വീട് ഡിസൈന്‍ ചെയ്തതിങ്ങനെ
ശില്‍പയുടെ കിനാര
ജുഹുബീച്ചിന്റെ തീരത്താണ് ശില്‍പ ഷെട്ടിയുടെ കിനാര എന്ന വീട്. കണ്ടംപററി സ്റ്റൈലിനൊപ്പം പരമ്പരാഗത ശൈലിയും ചേര്‍ന്നതാണ് ശില്‍പയുടെ വീട്. മൃഗസ്‌നേഹിയായ ശില്‍പയുടെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും അതു നിറഞ്ഞു കാണാം. വെസ്റ്റേണ്‍- ഇന്ത്യന്‍ ഡിസൈനുകളുടെ സമന്വയമാണ് ലിവിങ് റൂം. വീടിന്റെ പിന്‍വാതില്‍ തുറക്കുന്നത് ജുഹുബീച്ചിലേക്കാണ്. വിശാലമായ ബാറും കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേരാനായി ഫാമിലി റൂം വീട്ടില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
ശില്‍പ്പാ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും കിനാര
കങ്കണയുടെ സിമ്പിള്‍ ഹോം
മറ്റു സെലിബ്രിറ്റി താരങ്ങളുടെ വീടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കങ്കണയുടെ മുംബൈയിലുള്ള വീട്. സാധാരണ താരവീടുകള്‍ പോലെ കണ്ണഞ്ചിപ്പിയ്ക്കുന്നതൊന്നും കങ്കണയുടെ വീട്ടില്‍ കാണാനാവില്ല. കണ്ണഞ്ചിപ്പിക്കാത്ത നിറം മങ്ങിയ ചുവരുകളാണ് ഈ താരവീടിന്റെ മുഖ്യ ആകര്‍ഷണം. ഹോട്ടലുകള്‍ കണ്ടുമടുത്ത കങ്കണയ്ക്ക് വീട്ടിലെങ്കിലും നിറം മങ്ങിയ ചുവരുകള്‍ അനിവാര്യമായിരുന്നു. ഹിമാചല്‍ ഗ്രാമങ്ങളിലെ വീടുകളെ അനുസ്മരിപ്പിക്കുന്ന ചുവരുകളും കങ്കണയുടെ വീട്ടിലുണ്ട്. നിറം മങ്ങിയ ചുവരുകള്‍ മാത്രമല്ല പെയിന്റുപോയ ഫര്‍ണിച്ചറുകളും, പായല്‍ പിടിച്ച ചുവരും ഈ വീട്ടില്‍ കാണാം.
പുകക്കറ പിടിച്ച ചുവരുകള്‍, തുരുമ്പിച്ച ഫര്‍ണിച്ചര്‍: കാണാം കങ്കണയുടെ വീട്
പ്രകൃതിയോടിണങ്ങി രാധികയുടെ വീട്
തീര്‍ത്തും ലളിതമായി ഡിസൈന്‍ ചെയ്‌തൊരു വിടാണ് രാധിക ആപ്‌തെയുടേത്. സ്വഭാവിക വെളിച്ചത്തിന് ഏറെ പ്രധാന്യം നല്‍കിയാണ് രാധികയുടെ വീട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലിവിങ്ങ് റൂമിന്റെ ഒരു ചുമര്‍ മുഴുവന്‍ ജനാലയാണ്. രാധികയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടവും ഈ ഭാഗം തന്നെയാണ്. വലിയൊരു ലൈബ്രറി വീട്ടില്‍ തയ്യാറാക്കിയിരിക്കുന്ന രാധിക വായിക്കാനായി ഇരിക്കുന്നതും ഇവിടെയാണ്. ഡൈനിങ്ങ് ഏരിയയിലും കിടപ്പുമുറിയിലും അടുക്കളയിലും ചെടികളും ബോണ്‍സായ് മരങ്ങളും ധാരാളം കാണാം. മുത്തശ്ശിയുടെ കസേരയും അമ്മയുടെ അലമാരയുമൊക്കെയാണ് വീട്ടിലെ പ്രധാന ഫര്‍ണിച്ചറുകള്‍.
താരജാഡകളില്ലാതെ രാധികാ ആപ്തേയുടെ വീട്
സൊനാക്ഷിയുടെ സ്വന്തം രാമായണ്‍
2008ലാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ തന്റെ പഴയ തറവാടായ രാമായണ്‍ പൊളിച്ച് 10 നിലകളോടു കൂടി പുനനിര്‍മിക്കുന്നത്. പിന്നീട് നാല് വര്‍ഷത്തെ പണികള്‍ക്ക് ശേഷം 2012ലാണ് സിന്‍ഹ കുടുംബം രാമായണിന്റെ ഭാഗമാകുന്നത്. മുകളിലെ രണ്ടു നിലകളിലാണ് സൊനാക്ഷിയും കുടുംബവും താമസിക്കുന്നത്. ഇരട്ട സഹോദരങ്ങളായ ലവ, കുശയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമായി പ്രത്യേകം ഫ്ളാറ്റുകളും നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ ഒരു നില മുഴുവനായി ജിം, ഡാന്‍സ് പ്രാക്ടീസ്, കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലുകള്‍ക്കും മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. സൊനാക്ഷിയുടെ അച്ഛനും നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അച്ഛന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ കൂട്ടുകുടുംബമായി താമസിക്കണമെന്ന ദൃഢനിശ്ചയമാണ് പഴയ തറവാടിനെ ഫാമിലി അപ്പാര്‍ട്ട്മെന്റ് എന്നാക്കി മാറ്റുന്ന ആശയത്തിലേക്ക് എത്തിച്ചത്.
പഴയ തറവാടിനെ ഫാമിലി അപ്പാര്‍ട്ട്മെന്റാക്കി സൊനാക്ഷി
Content Highlights: radhika apte alia bhatt shilpa shetty kangana ranaut home clebrity home