ന്യൂയോര്‍ക്കില്‍ പുതുതായി തുടങ്ങുന്ന തന്റെ റസ്റ്റോറന്റിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. സോന എന്ന് പേരിട്ട റസ്റ്റൊറന്റിന്റെ മനോഹരമായ ഒരു ഇന്റീരിയര്‍ ഫോട്ടോയാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സോനാ ന്യൂയോര്‍ക്ക് വെബ്‌സൈറ്റ് ലൈവാക്കിയെന്ന പ്രഖ്യാപനത്തോടെ ഇന്റീരിയറിന്റെ ചിത്രം താരം പുറത്തുവിട്ടത്. ആരാധകരും താരങ്ങളും അടക്കം ധാരാളം പേരാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 

ഇത് താരത്തിന്റെ ആദ്യത്തെ സംരംഭവമല്ല. ഡേറ്റിങ് ആപ്പായ ബംബിളിന്റെ ഇന്ത്യയിലെ ടെക് ഇന്‍വെസ്റ്ററാണ് പ്രിയങ്ക. സ്വന്തം ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലി ഹെയര്‍കെയര്‍ പ്രിയങ്ക ലോഞ്ച് ചെയ്തതും ഈ അടുത്ത കാലത്താണ്. 

Content Highlights: Priyanka Chopra Shares Pic Of Her New York Restaurant