അടുത്തിടെയാണ് നടി പ്രിയങ്ക ചോപ്ര ലോസാഞ്ചലീസില് ഒരു വീട് സ്വന്തമാക്കണമെന്ന സ്വപ്നം പങ്കുവച്ചത്. ഇപ്പോഴിതാ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് താരം.
നിക്ക് ജോനാസിനൊപ്പം ചേര്‍ന്ന് സ്വന്തമാക്കിയ വീടിനായി 144 കോടിയോളമാണ് താരം മുടക്കിയത്. ഇരുപതിനായിരം ചതുരശ്ര അടിയാണ് മാന്ഷനുള്ളത്. ഏഴു ബെഡ്റൂമുകളും പതിനൊന്നു ബാത്റൂമുകളുമാണ് വീട്ടിലുള്ളത്.
നിക്കിന്റെ സഹോദരന് ജോ ജൊനാസിന്റെ വീടിന് അടുത്തായാണ് ഇരുവരും വീട് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഏക്കര്‍ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വിശാലമായ ബൗളിങ് അല്ലീയും കണ്ണാടിചുവരുകള്ക്കുള്ളിലെ ജിംനേഷ്യവും റെസ്റ്ററന്റ് ടൈപ് ബാറും ഐമാക്സ് സ്ക്രീനോടു കൂടിയ സിനിമാ തീയേറ്ററും ഇന്‍ഡോര്‍ ബാസ്കറ്റ് ബോള്‍ കോര്ട്ടുമുള്പ്പെടെ ആഡംബര സൗകര്യങ്ങള്‍ വീട്ടിലുണ്ട്.
ബെവെര്‍ലി ഹില്‍സില്‍ കഴിഞ്ഞ ഏപ്രിലില്‍ ജോനാസ് 46 കോടിയുടെ വീട് സ്വന്തമാക്കിയിരുന്നുവെങ്കിലും ഒരുവര്‍ഷത്തിനുശേഷം അത് വില്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രിയങ്ക ലക്ഷുറി അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിരുന്നത്. ക്വാണ്ടിക്കോയില്‍ അഭിനയിക്കുന്ന സമയത്ത് ന്യൂയോര്‍ക്കിലെ ഫോര്‍ സീസണ്‍സ് പ്രൈവറ്റ് റെസിഡന്‍സിലെ 30 പാര്‍ക്ക് പ്ലേസിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. 82 നിലകളുള്ള ഫോര്‍ സീസണില്‍ രണ്ട് ബെഡ്റൂം അപാര്‍ട്മെന്റിന് മുപ്പതു കോടിയും മൂന്ന് ബെഡ്റൂം അടങ്ങിയ പെന്റ്ഹൗസിന് ഇരുനൂറു കോടിയുമാണ് വില. ഇവിടെയാണ് താരം അപാര്‍ട്മെന്റ് സ്വന്തമാക്കിയിരുന്നത്.
Content Highlights: priyanka chopra new home in los angeles