ഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാന്ദ്ര നിവാസിയായ ബോളിവുഡ് നടി പരിണീതി ചോപ്ര ഇപ്പോള്‍ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. ബാന്ദ്രയില്‍ കരണ്‍ ജോഹറിന്റെ അയല്‍വാസിയെന്ന അടയാളമാണ് വീട്ടിലേക്കു വരുന്ന പലര്‍ക്കും താന്‍ നല്‍കിയിരുന്നതെന്ന് പരിണീതി തമാശയായി പറയുമായിരുന്നു. ഇപ്പോള്‍ ഖാറില്‍ സ്വന്തമാക്കിയ വീട്ടിലൂടെ പുതിയൊരു അടയാളം നേടിയിരിക്കുകയാണ് താരം, 

വലിയതും ഊഷ്മളവും ഒപ്പം അനാര്‍ഭാടവുമായൊരു വീടിനു വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ഈ വീട് കണ്ടെത്തിയതെന്ന് പരിണീതി പറയുന്നു. ഷൂട്ടിങ് തിരക്കുകളും പരസ്യ പ്രചാരണങ്ങളും കാരണം പലപ്പോഴും വീടിനുവേണ്ടിയുള്ള മുഴുവന്‍സമയ തിരച്ചിലിന് കഴിഞ്ഞിരുന്നില്ല. ഒരുപാടു വീടുകള്‍ കണ്ടെങ്കിലും അവയൊന്നും തന്റെ മനസ്സില്‍ ഇടം നേടിയിരുന്നില്ല, എന്നാല്‍ ഈ അപ്പാര്‍ട്‌മെന്റില്‍ എത്തിയപ്പോള്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന അനുഭവമായിരുന്നുവെന്നും പരിണീതി പറയുന്നു. 

മൂന്നു ബെഡ്‌റൂമുകളുള്ള അപ്പാര്‍ട്‌മെന്റ് ആണ് പരിണീതി സ്വന്തമാക്കിയത്. വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും പരിണീതി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. വിദേശയാത്രകള്‍ക്കിടെ തിരഞ്ഞെടുത്ത കരകൗശല വസ്തുക്കള്‍ കൊണ്ടാണ് ഏറെയും അലങ്കരിച്ചിരിക്കുന്നത്. പുതിയ വീട് തന്റെ തന്നെ പ്രതിഫലനമാണെന്നും പരിണീതി പറയുന്നു. വീടിന്റെ പല ഭാഗങ്ങളിലും തന്റെ യാത്രകളോടുള്ള പ്രണയം കാണാം. വൈകാതെ വീടിന്റെ കാഴ്ച്ചകള്‍ ആരാധകര്‍ക്കായി പങ്കുവെക്കുമെന്നും പരിണീതി പറഞ്ഞു.

Content Highlights: Parineeti Chopra on her new house