ണ്ട് മുറികള്‍ മാത്രമുള്ള വാഗോഡിയ റോഡിലെ ഇടുങ്ങിയ വീട്ടിലാണ് ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയും കുടുംബാംഗങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷം വരെ ജീവിച്ചത്. സൂറത്തിലാണ് ഇവരുടെ കുടുംബ വേരുകള്‍.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തന്റെ രണ്ടുമക്കള്‍ക്കും ക്രിക്കറ്റില്‍ മികച്ച പരിശീലനം ലഭിക്കാനാണ്  അച്ഛന്‍ ഹിമാഷു കുടുംബത്തോടൊപ്പം  വാഗോഡിയ റോഡിലേക്ക് താമസം മാറ്റിയത് . 20 വര്‍ഷത്തോളം ഇരുവരും  കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിച്ചത്.

മുംബൈ ദീവാലിപുരത്തിനടുത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ 6000 സ്‌ക്വയര്‍ഫീറ്റിന്റെ വീടാണ് ഇരുവരും സ്വന്തമാക്കിയത്. ഇടുങ്ങിയ മുറിയില്‍ വര്‍ഷങ്ങളോളം ജീവിച്ച ഇരുവരുടെയും സ്വപ്‌നമായിരുന്നു വലിയ വീട്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷമാണ് താരങ്ങള്‍ സ്വപ്‌ന ഗൃഹം സ്വന്തമാക്കിയത്. 

house
image: Times Of India
 ഈ കെട്ടിട സമുച്ചയത്തിലെ വീടാണ് പാണ്ഡ്യ സഹോദരങ്ങള്‍ സ്വന്തമാക്കിയത്.