ഏകദേശം 12 വര്‍ഷത്തോളം നീണ്ടപ്രണയത്തിനൊടുവിലാണ് സിനിമാ നിര്‍മാതാവും സ്‌റ്റൈലിസ്റ്റുമായ റിയ കപൂറും കരണ്‍ ബൂലാനിയും ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ വിവാഹിതരായത്. ജുഹുവിലുള്ള റിയയുടെ കുടുംബ വീട്ടില്‍ നിന്ന് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ഇരുവരും. 

വോഗ് മാഗസിനു അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ റിയ കപൂര്‍ തന്റെ വീട് പരിചയപ്പെടുത്തിയിരുന്നു. സമകാലീനശൈലിയില്‍ പഴമയുടെ അംശങ്ങള്‍ ചേര്‍ത്തിണക്കി നിര്‍മിച്ച ഈ വീട് ഫാമിലി ലിവിങ്ങിന് പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rhea Kapoor (@rheakapoor)

'കരണും താനും ചേര്‍ന്ന് മികച്ച പങ്കാളികളും സുഹൃത്തുക്കളുമായി ഞങ്ങളുടെ നായ്ക്കുട്ടികളും ചേര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന ഇടം. സ്‌നേഹവും നന്ദിയും കൊണ്ട് എന്നെ നിറയ്ക്കുന്ന സ്ഥലം'- ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് റിയ പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rhea Kapoor (@rheakapoor)

1800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്. പഴയ തടി പുനഃരുപയോഗിച്ചാണ് വീടിന്റെ ഫ്‌ളോറിങ് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rhea Kapoor (@rheakapoor)

തന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തതെന്ന് റിയ കപൂര്‍ പറഞ്ഞു. തടിയിലും മാര്‍ബിളിലും തീര്‍ത്ത ബാര്‍ കോണറും ലൈബ്രറിയുമാണ് ഭര്‍ത്താവ് കരണ്‍ വീട് ഡിസൈന്‍ ചെയ്തപ്പോള്‍ ആവശ്യപ്പെട്ടതെന്ന് റിയ പറഞ്ഞു. വായന ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് കരണ്‍ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: new rented home of rhea kapoor and her husband karan boolan bandra home