പരിമിതമായ ചിലവില്‍ ആരും കൊതിക്കുന്നൊരു വീടാണ് എല്ലാവരുടെയും സ്വപ്നം. എന്നാല്‍ സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം വീട് ആര്ഭാടത്തിന്റെകൂടി പകര്‍പ്പാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ കാര്യമെടുത്താല്‍ മിക്കവരും ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ആഡംബരവീടുകള്‍ കെട്ടിപ്പടുത്തവരാണ്. ബോളിവുഡിലെ പടുകൂറ്റന്‍ ഭവനങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യം വരുന്ന ഏഴുപേര്‍ ആരൊക്കെയെന്നു നോക്കാം.
അമിതാഭ് ബച്ചന്
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലാസും എലഗന്റുമാണ് ബച്ചന്റെ വീട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭവനങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇടംനേടിയയാളാണ് ബച്ചന്. ജല്‍സ എന്ന വീട് തന്നെയാണ് ബച്ചന്റെ പ്രോപ്പര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്ത്. ഏകദേശം നൂറ്റിഅറുപതു കോടിയോളമാണ് ഇതിന്റെ വില.
ഷാരൂഖ് ഖാന്
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മന്നത് എന്ന വീട് ആരാധകര്‍ക്കു സുപരിചിതമാണ്. വിശേഷ ദിവസങ്ങളില്‍ മന്നത്തിന്റെ നെറുകയില്‍ നിന്നാണ് താരം ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്. മള്‍ട്ടി ഫങ്ഷണല്‍ ജിമ്മും വലിയൊരു ലൈബ്രറിയും കിടിലന്‍ ഓഫീസുമൊക്കെ കൂടിച്ചേര്‍ന്നൊരു വലിയ ബംഗ്ലാവാണ് മന്നത്. നൂറ്റിഇരുപത്തിയഞ്ചു കോടിയാണ് മന്നത്തിന്റെ വില.
ശില്പ ഷെട്ടി
ധട്കന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശില്പ ഷെട്ടിയുടെ വീടും ഒട്ടും മോശമല്ല. സെന്റ് ജോര്‍ജ് ഹില്ലില്‍ ശില്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്നു സ്വന്തമാക്കിയ വീടാണ് രാജ് പാലസ്. വിശാലമായ പൂന്തോട്ടവും പ്രതിമകളുമൊക്കെയുള്ള വീടിന്റെ വില നൂറുകോടിയോളമാണത്രേ.
രേഖ
ലക്ഷുറി ഭവനങ്ങളുടെ കാര്യത്തില്‍ ബോളിവുഡില്‍ ഒട്ടും പുറകിലല്ലാത്ത താരമാണ് നടി രേഖ. മുംബൈയില്‍ മനോഹരമായൊരു ബംഗ്ലാവാണ് രേഖ സ്വന്തമാക്കിയിരിക്കുന്നത്. സ്വകാര്യതയ്ക്കായി മുളകൊണ്ടുള്ള കവാടങ്ങളാല്‍ മറച്ചിരിക്കുന്ന വീടിന്റെ വില നൂറുകോടിയാണ്.
സല്മാന് ഖാന്
ബോക്സ്ഓഫീസില്‍ ഹിറ്റുകള്വാരിക്കൂട്ടുന്ന സല്മാന് ഖാന്റെ വീടും ഒരു കാഴ്ച്ച വിരുന്നു തന്നെയാണ്. മുംബൈയിലെ ഗാലക്സി അപാര്ട്ട്മെന്റ്സിലാണ് സല്മാന് വീട് സ്വന്തമാക്കിയിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമാണ് സല്മാന് താമസിക്കുന്നത്. സ്വപ്നഭവനത്തിനായി എണ്പതു കോടിയാണ് സല്മാന് ചിലവഴിച്ചത്.
അക്ഷയ് കുമാര്‍
ബോളിവുഡിലെ ആക്ഷന്‍ സ്റ്റാറായ അക്ഷയ് കുമാറിന് പലയിടങ്ങളിലും പ്രോപ്പര്‍ട്ടികളുണ്ട്. എങ്കിലും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കള്‍ക്കുമൊപ്പം കഴിയുന്ന മുംബൈയിലെ ഭവനമാണ് അക്ഷയ്ക്ക് ഏറ്റവും പ്രിയം. കടലിന് അഭിമുഖമായി പണികഴിപ്പിച്ച ഈ വീടിന്റെ വില എണ്പതുകോടിയാണ് .
ജോണ്‍ എബ്രഹാം
ബിടൗണ്‍ താരമായ ജോണ്‍ എബ്രഹാമിന്റെ ഭവനവും വിലപിടിപ്പുള്ളവയില് മുന്നിലാണ്. ജോണിന്റെ അച്ഛനും സഹോദരനും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്. ലക്ഷുറിക്കൊപ്പം പ്രകൃതിയോട് ഇണങ്ങുന്ന ഇന്റീരിയറുമാണ് ഈ വീടിന്റെ പ്രത്യേകത. എഴുപത്തിയഞ്ചു കോടിയാണ് ജോണിന്റെ വീടിന്റെ വില.
Content Highlights: most expensive homes of bollywood