മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഇക്കുറി ദീപാവലി ആഘോഷിച്ചത് ദുബായിലായിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇതിനിടയ്ക്ക് ഐപിഎല്‍ ഫൈനല്‍ വേദിയിലും താരത്തെ കണ്ടിരുന്നു. ഇവയ്‌ക്കെല്ലാമൊപ്പം മറ്റൊരു ലക്ഷ്യം കൊണ്ടുകൂടിയാണ് മോഹന്‍ ലാല്‍ ദുബായിലേക്ക് പറന്നത്. ദുബായില്‍ പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും ഈ യാത്രയിലാണ് നടന്നത്.
ദുബായ് തന്റെ രണ്ടാമത്തെ വീടാണെന്നാണ് ലാല്‍ എപ്പോഴും പറയാറുള്ളത്. ദുബായിലെ ആര്‍.പി ഹൈറ്റ്‌സിലാണ് മോഹന്‍ ലാല്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു.
Surprise Guest for Lalu and Suchi ! Director Ashok Kumar , the first director of Mohan Lal Film - Thiranottam and...
Posted by Beena Ashok on Saturday, November 14, 2020
താരത്തിന്റെ ബാല്യകാല സുഹൃത്തും തിരനോട്ടം സിനിമയുടെ സംവിധായകനുമായ അശോക് കുമാറിനും കുടുംബത്തിനുമൊപ്പം വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അശോകിന്റെ ഭാര്യ ബീനാ അശോക് ആണ് ലാലിനും കുടുംബത്തിനുമൊപ്പം പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
ലാലുവിനും സുചിക്കും വീട്ടിലെത്തിയ അപ്രതീക്ഷിത വിരുന്നുകാര്‍ എന്നു പറഞ്ഞാണ് ബീന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പുതിയ വീട്ടിലെ ആദ്യ അതിഥിയായി എന്നും ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു.
House Warming happened today morning for Lalettan new Home Space in Dubai 🤩🤩 Rp Heights by RP Global, Opposite Dubai Mall ❤️#Mohanlal @Mohanlal pic.twitter.com/iCf0orYnQN
— Mohanlal Fans Club (@MohanlalMFC) November 12, 2020
വീടിന്റെ ഒരുവശത്തു നിന്ന് ബുര്‍ജ് ഖലീഫയിലേക്കുള്ള കാഴ്ച്ചകള്‍ സുഗമമാണ്. വെള്ള നിറത്തിലുള്ള പെയിന്റ് പൂശിയ വീട്ടില്‍ ധാരാളം ഇന്റീരിയര്‍ പ്ലാന്റ്‌സും പെയിന്റിങ്ങുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വുഡന്‍ ഫ്‌ളോറിങ് ചെയ്ത നിലവും നീളത്തിലുള്ള ബാല്‍ക്കണിയും ചിത്രങ്ങളില്‍ കാണാം. ദുബായ് കാഴ്ച്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ മനോഹരമായ ബാല്‍ക്കണിയാണ് വീട്ടിലുള്ളത്.
നേരത്തെ ബുര്‍ജ് ഖലീഫയിലും മോഹന്‍ലാല്‍ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Content Highlights: Mohanlal buys a new luxury apartment in Dubai