നെറ്റ്ഫ്‌ളിക്‌സ് സീരിസ് ലിറ്റില്‍ തിങ്‌സിലൂടെയും ധാരാളം ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മിഥില പാല്‍കര്‍. നടിയുടെ മുംബൈയിലെ വീട് ലാളിത്യം കൊണ്ടും സുഖസൗകര്യങ്ങള്‍ കൊണ്ടും സമകാലിക ട്രെന്‍ഡും ഉള്‍ക്കൊണ്ട് വേറിട്ടു നില്‍ക്കുന്നു. 

ഏറെ സൗകര്യങ്ങള്‍ നിറഞ്ഞതാണ് വീടിന്റെ കിടപ്പുമുറി. മാര്‍ബിള്‍ ആണ് മുറിയുടെ തറയില്‍ പാകിയിരിക്കുന്നത്. ഇരുണ്ടനിറമുള്ള തടിയില്‍ തീര്‍ത്ത അലമാരയ്ക്ക് സണ്‍-മൈക്ക കൊണ്ട് തീര്‍ത്ത തട്ടുകളാണ് നല്‍കിയിരിക്കുന്നത്.

കിടപ്പുമുറിയ്ക്ക് സമാനമായ മാര്‍ബിളാണ് ലിവിങ് റൂമിലും നല്‍കിയിരിക്കുന്നത്. തേക്കില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളാണ് ഇവിടെയുള്ളത്. ഒത്ത നടുക്കായി സ്ഥാപിച്ച ആട്ടുകട്ടില്‍ പരമ്പരാഗത പ്രൗഢി നിലനിര്‍ത്തുന്നു. 

Mitila palkar

നല്ല തെളിഞ്ഞ മഞ്ഞനിറത്തില്‍ തീര്‍ത്ത പെയിന്റിങ് ലിവിങ് റൂമിലെ ഭിത്തിയില്‍ തൂക്കിയിട്ടിയിരിക്കുന്നു. ഇത് മുറിയുടെ തിളക്കം വര്‍ധിപ്പിക്കുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധത്തിലാണ് വീടിന്റെ ജനാലകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ വിശാലമായ ജനാലകളാണ് വീടിനുള്ളത്.

Content highlights: mithila palkar mumbai home is a modern aesthetic style one