ഗായികയും നടിയുമായ മിലി സൈറസിനു വേണ്ടി അമ്മ ടിഷ് സൈറസ് ഒരുക്കിയ വീടാണ് ഇപ്പോള്‍ താരം. ഒരു വര്‍ഷം മുമ്പാണ് ലോസാഞ്ചലസ്സിലെ ഈ വീട് മിലി സ്വന്തമാക്കിയത്. താരത്തിന്റെ അമ്മയും സുഹൃത്തായ മാറ്റ് സാന്‍ഡേഴ്‌സും ചേര്‍ന്നാണ് ഈ വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയത്. 

മിലിയുടെ സ്‌റ്റൈലിന് ഇണങ്ങുന്ന വിധം വര്‍ണവൈവിധ്യം നിറഞ്ഞ മുറികളാണ് വീടിന്റെ ഹൈലൈറ്റ്. കസേരകളിലും സീലിങ്ങിലും വോള്‍പേപ്പറിലും എന്തിനേറെ ബുക്ക്‌ഷെല്‍ഫില്‍ വരെ പല നിറങ്ങള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഡിസൈനാണ് അമ്മ മകള്‍ക്കായി ഒരുക്കിയത്. 

home

ആറ് കിടപ്പുമുറികളും ഏഴ് ബാത്ത് റൂമുകളുമാണ് വീട്ടിലുള്ളത്. 6800 ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം. ഒരാള്‍ വീട്ടിലേക്ക് വിരുന്നിനെത്തിയാല്‍ അവിടെയുള്ളവരുടെ വ്യക്തിത്വവും ഇഷ്ടങ്ങളും എല്ലാം വീട്ടിലെ ഓരോ കാര്യങ്ങളിലും അതിന്റെ ഡിസൈനില്‍ നിന്ന് മനസ്സിലാക്കാനാവും. ഇതു മനസ്സില്‍ കണ്ടാണ് മകള്‍ക്ക് വേണ്ടി ഇന്റീരിയര്‍ ചെയ്തത് എന്ന് ടിഷ് ആര്‍ക്കിടക്ച്വറല്‍ ഡൈജസ്റ്റിനോട് പറയുന്നു. 

home

പല ആകൃതിയിലും നിറങ്ങളിലുമുള്ള കസേരകളാണ് മറ്റൊരു ആകര്‍ഷണം. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ആനിമല്‍ പ്രിന്റുള്ള കസേരകളാണ് ഡൈനിങ് റൂമിലുള്ളത്. കടുവകളുടെ ചിത്രങ്ങളടക്കം വ്യത്യസ്തതരം ഡിസൈനുകള്‍ പ്രിന്റ് ചെയ്ത വാള്‍പേപ്പറുകളാണ് പല മുറികളിലും ഉപയോഗിച്ചിരിക്കുന്നത്. ഓപ്പണ്‍ കിച്ചണാണ് വീട് നല്‍കിയിരിക്കുന്നത്. 

home

വീടിന്റെ പ്രധാന ഭാഗത്തിന് പുറമേ ഒരു ഔട്ട്‌ഡോര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വീടിന്റെ ഇന്റീരിയറിനു വിപരീതമായി കറുത്ത നിറമാണ് ഔട്ട്‌ഡോര്‍. വിശാലമായ ഇരിപ്പിടങ്ങളുള്ള ഹോം തിയറ്ററാണ് ഔട്ട്‌ഡോര്‍ ഏരിയയിലെ പ്രധാന ആകര്‍ഷണം. 

home

യൂട്ടയിലെ അമന്‍ഗിരി റിസോര്‍ട്ട് സന്ദര്‍ശിച്ചതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ടിഷ് വീട്  ഒരുക്കിയിരിക്കുന്നത്. താന്‍ സ്വപ്നം കാണുന്നതെല്ലാം  യാഥാര്‍ഥ്യമാക്കിത്തരാറുള്ള അമ്മ വീടിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല എന്നാണ് താരം പറയുന്നത്. വീട് താന്‍ തന്നെ ഡിസൈന്‍ ചെയ്യണമെന്ന് മിലിയുടെ ആഗ്രഹമായിരുന്നുവെന്ന് അമ്മ ടിഷ്. 

Content Highlights: Miley Cyrus’s Los Angeles Home Which Was Designed by Her Mom