ഫേസ്ബുക് സി.ഇ.ഒ, മാര്‍ക്ക് സുക്കര്‍ബര്‍ഗിനൊരു രഹസ്യ വസതിയുണ്ട്. തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് വിശ്രമിക്കാനായി സുക്കര്‍ബര്‍ഗും കുടുംബവും പോകുന്ന വീടിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതാണെങ്കിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിരിക്കുകയാണ്. 

59 മില്യണ്‍ ഡോളറിനു  മുകളില്‍ അതായത് ഏകദേശം 410 കൊടി രൂപയിലുമധികം വിലമതിക്കുന്ന അടുത്തടുത്തായുള്ള രണ്ടു വീടുകളാണിത്. കാലിഫോര്‍ണിയയിലെ തഹോയ് തടാകത്തിനടുത്താണ് ഈ പടുകൂറ്റന്‍ ബംഗ്ലാവുകള്‍ സ്ഥിതി ചെയ്യുന്നത്.

ബ്രഷ്‌വുഡ്‌ എസ്റ്റേറ്റ്, കാറൊസെല്‍ എസ്റ്റേറ്റ് എന്നിങ്ങനെയാണ് സുക്കര്‍ബര്‍ഗിന്റെ വീടുകളുടെ പേര്. തടാകത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം, വലിയ ബോട്ടുകള്‍ കെട്ടാന്‍ പാകത്തിനുള്ള ചെറിയ കപ്പല്‍ത്തുറയും ഇവിടെ ഒരുക്കിയിട്ടുണ്ട്, തടാക തീരത്തായി ഒരു ആട്ടുതോട്ടിലും സ്ഥാപിച്ചിട്ടുണ്ട്.  

zucker

ലോകത്തിലെ ഏറ്റവും വില കൂടിയ വസതികളില്‍ ഒന്നാണ് സുക്കര്‍ബര്‍ഗിന്റെ ഈ വീടും വീടിനോടു ചേര്‍ന്നിരിക്കുന്ന സ്ഥലവും. ഫേസ്ബുക് തിരക്കുകളില്‍ നിന്നും അവധിയെടുത്ത് കാലിഫോര്‍ണിയയിലെ സുന്ദരമായ അന്തരീക്ഷം ആസ്വദിക്കാന്‍ തരത്തിലുള്ള ഒരു വലിയ ഗാര്‍ഡനും വസതിയുടെ മറ്റൊരു സവിശേഷതയാണ്. 

ഏഴു ബെഡ്റൂമുകളാണ് കാറൊസെല്‍ എസ്റ്റേറ്റിലുള്ളത്. വസതിയുടെ അകം മുഴുവന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സുക്കര്‍ബര്‍ഗ് തന്നെയാണ്. വീടിന്റെ അടുക്കളയും വളരെ മനോഹരമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

zuckerberg

5332 ചതുരശ്ര അടിയുള്ള കാറൊസെല്‍ എസ്റ്റേറ്റില്‍ മൊത്തം ആറു കിടപ്പു മുറികളും അഞ്ചു ബാത്‌റൂമുകളുമാണുള്ളത്. വീടിനോട് ചേര്‍ന്നു 2293 ചതുരശ്ര അടിയുള്ള ഒരു ഔട്ട് ഹൗസും ഉണ്ട്, അതില്‍ രണ്ടു കിടപ്പു മുറികളാണ് ഉളളത്. 

സുക്കര്‍ബര്‍ഗിന് വീടുകള്‍ മേടിച്ചു കൂട്ടുന്നതും അത്ര പുത്തരിയല്ല, 2011ല്‍ ഏഴു മില്യണ്‍ ഡോളറിന്റെ  അഞ്ചു കിടപ്പു മുറികളുള്ള വീട് പാലോ ആള്‍ട്ടോ എന്ന സ്ഥലത്ത് വാങ്ങിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലും, ഹവായ് എന്നിവിടങ്ങളും സുക്കര്‍ബര്‍ഗിനു വസതികളുണ്ട്.

Content Highlights: Mark Zuckerberg Home My Home News