മോഡല്‍, നടി, ടിവി അവതാരക, നര്‍ത്തകി.. വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡ് സുന്ദരി മലൈക അറോറയ്ക്ക്. 2016ല്‍ നടന്‍ അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞതിനുശേഷം ബാന്ദ്രയിലെ വീട്ടില്‍ നിന്നു മാറിയ മലൈക മുംബൈയില്‍ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി അവിടെയാണ് താമസം. മലൈകയുടെ വീട്ടുവിശേഷങ്ങളിലേക്ക്..

malaika

മലൈകയുടെ വീട്ടിലേക്കു കയറുമ്പോള്‍ ആദ്യം കണ്ണില്‍ പതിയുന്നത് ഡാര്‍ക്ക് വുഡില്‍ തീര്‍ത്ത വാതിലും അതിനു വശത്തായി സെറ്റ് ചെയ്ത ഓവല്‍ ഷെയ്പ്പിലുള്ള വിശാലമായ കണ്ണാടിയുമാണ്. ഐവറി നിറം എടുത്തു നില്‍ക്കുന്ന അപ്പാര്‍ട്‌മെന്റില്‍ ലിവിങ് റൂമിലെ ചുവരു തൊട്ടം നിലം വരെ മുട്ടുന്ന ജനലുകള്‍ പ്രധാന ആകര്‍ഷണമാണ്. വെള്ള നിറത്തിലുള്ള ചുമരുകളും അതിനു ചേരുന്ന ഐവറി ഫ്‌ളോറിങ്ങുമാണ് വീട്ടിലുള്ളത്. 

ഇന്റീരിയറിലാകട്ടെ കൂടുതല്‍ നിറങ്ങളും പരീക്ഷിച്ചിട്ടുണ്ട്. മങ്ങിയ സ്വര്‍ണ നിറമുള്ള കസേരകളും കറുത്ത നിറത്തിലുള്ള ഡൈനിങ് ടേബിളുമൊക്കെ സ്റ്റൈലിഷ് ലുക് പകരുന്നു. ചുവരുകളിലും നിറഞ്ഞു നില്‍ക്കുന്നത് ബ്ലാക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള ചുവര്‍ചിത്രങ്ങളാണ്. 

malaika

ഗ്രേ-വൈറ്റ് കോമ്പിനേഷനിലുള്ള കാര്‍പെറ്റ് ആണ് നിലത്തു വിരിച്ചിരിക്കുന്നത്. ഇതിനു മുകളില്‍ വച്ചിരിക്കുന്ന വുഡ്-മാര്‍ബിള്‍ കോഫീ ടേബിളും അതിനുമുകളിലുള്ള റൊമാന്റിക് കാന്‍ഡിലുകളുമൊക്കെ താരത്തെപ്പോലെ സുന്ദരമാണ്. വുഡന്‍ പാനലില്‍ തീര്‍ത്ത ചുമരിലാണ് മലൈക ടിവി സെറ്റ് ചെയ്തിരിക്കുന്നത്, മനോഹരമായ ഫോട്ടോകളും ഫ്‌ളവര്‍വേസുകളും കൊണ്ടാണ് ഈയിടം മലൈക അലങ്കരിച്ചിരിക്കുന്നത്. 

malaika

വിശേഷ ദിനങ്ങളില്‍ വീട് അലങ്കരിക്കുന്ന കാര്യത്തിലും മലൈക ഒട്ടും പുറകിലല്ല. ക്രിസ്മസോ ദീപാവലിയോ എന്തുമായിക്കൊള്ളട്ടെ വീടിന്റെ അകവും പുറവുമൊക്കെ ലൈറ്റുകളും ഫ്‌ളവറുകളും കൊണ്ട് പരമാവധി അലങ്കരിക്കും. 

malaika

ഐവറി നിറം തന്നെയാണ് ബെഡ്‌റൂമുകളിലെയും പ്രധാന ഹൈലൈറ്റ്. ഈ വീട്ടില്‍ മലൈകയ്ക്കു കൂട്ടായി മറ്റൊരാള്‍ കൂടിയുണ്ട്, കാസ്‌പെര്‍ എന്നു പേരുള്ള പട്ടിക്കുട്ടിയാണത്.

malaika

Content Highlights: malaika arora mumbai home