ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. പണ്ടുകാലങ്ങളില്‍ ഒരു വീടിന് ഒരു അടുക്കള മാത്രമാണെങ്കില്‍ ഇപ്പോഴത് രണ്ടും അതിലധികവുമൊക്കെയായി മാറിയിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് നടി ആലിയ ഭട്ട് യൂട്യൂബ് സീരീസിലൂടെ തന്റെ വീട് പരിചയപ്പെടുത്തിയിരുന്നു. കുറെയേറെ പ്രത്യേകകള്‍ നിറഞ്ഞതാണ് ആലിയയുടെ അടുക്കള. ആലിയ മുതല്‍ ദിയ മിര്‍സ വരെയുള്ള ബോളിവുഡ് നടിമാരുടെ വീടിന്റെ അടുക്കളയുടെ പ്രത്യേകതകളെന്തെല്ലാമെന്ന് നോക്കാം.
 
പ്രിയങ്കാ ചോപ്ര
Priynaka Chopra
പ്രിയങ്കാ ചോപ്ര | Photo: Screen Grab, https://www.youtube.com/watch?v=q9EKYKQWo5A&t=3s
ക്ലാസിക്  ലുക്കാണ് നടി പ്രിയങ്കാ ചോപ്രയുടെ അടുക്കളയ്ക്ക്. തൂവെള്ള നിറത്തിലുള്ള മധ്യഭാഗമാണ് അടുക്കളുടെ പ്രധാന ആകര്‍ഷണം. ഇവിടെയാണ് അടുപ്പുള്ളത്. അടുപ്പെന്ന് പറഞ്ഞാല്‍ ബാര്‍ബിക്യു ഗ്രില്‍ പോലുള്ള ഒന്നാണത്. അതിനുമുകളില്‍ പാത്രം വെച്ച് ഭക്ഷണം ചൂടാക്കുകയോ പാകം ചെയ്യുകയോ ആവാം. ഗ്രില്ലിനടിയിലാണ് തീ കത്തിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഒട്ടുമിക്ക അടുക്കള ഉപകരണങ്ങളും നിര്‍മിച്ചിരിക്കുന്നത്. 
 
സോനം കപൂര്‍
Sonam Kapoor
സോനം കപൂർ | Photo: Instagram
അടുക്കും ചിട്ടയുമാണ് സോനം കപൂറിന്റെ അടുക്കളയുടെ ഒന്നാമത്തെ പ്രത്യേകത. അടുക്കളയിലെ പാത്രങ്ങളും എല്ലാം ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന വിധത്തിലാണ് ജനാലകള്‍ നല്‍കിയിരിക്കുന്നത്. ഇത് അടുക്കളയുടെ ഭംഗി ഇരട്ടിപ്പിക്കുക മാത്രമല്ല പുറം കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം ഒരുക്കാനും കഴിക്കാനും അവസരമൊരുക്കും. അടുക്കളയുടെ മധ്യഭാഗത്തായുള്ള തവിട്ടു നിറത്തിലുള്ള ഗ്രാനൈറ്റില്‍ തീര്‍ത്തഭാഗമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 
 
ആലിയാ ഭട്ട്
Aliya Bhat
ആലിയാ ഭട്ട് | Photo: https://www.youtube.com/watch?v=sLgTM5GgGmc&t=223s
ആലിയാ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ വലിയ നീണ്ട ലിസ്റ്റ് തയ്യാറാക്കി ഒട്ടിച്ചുവെച്ച ഫ്രിഡ്ജാണ് അവരുടെ അടുക്കളുടെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള ആലിയയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ആ പട്ടികയിലുണ്ട്. അതില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഡിന്നറുമെല്ലാം ഉള്‍പ്പെടും. തൂവെള്ള നിറമാണ് ആലിയ തന്റെ അടുക്കളയ്ക്ക് നല്‍കിയിരിക്കുന്നത്. 
 
സൂസൈന്‍ ഖാന്‍
Susane Khan
സൂസൈൻ ഖാൻ | Photos: Architectural Digest, https://www.instagram.com/tv/CFkEstVjlV6/?hl=en
ആധുനികതയും സൗന്ദര്യവും ആഢംബരം നിറഞ്ഞതുമാണ് സുസൈന്‍ ഖാന്റെ അടുക്കള. ഇന്റീരിയര്‍ ഡസൈനിലുള്ള അവരുടെ പ്രാഗത്ഭ്യം അവരുടെ വീടിന്റെ അടുക്കള കാണുമ്പോള്‍ അടുത്തുറിയാന്‍ പറ്റും. കറുത്ത ഗ്രാനൈറ്റാണ് അടുക്കയുടെ തറയില്‍ വിരിച്ചിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള ഉയരം കൂടിയ കസേരയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നിടം വെള്ള നിറത്തിലും നല്‍കിയിരിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനാണ് ഖാന്റെ അടുക്കളയുടെ പ്രത്യേകത. എന്തിന് ഫ്രിഡ്ജിനും അടുപ്പിനുപോലും ഈ കോമ്പിനേഷനാണ് നല്‍കിയിരിക്കുന്നത്. 
 
ദിയ മിര്‍സ
 
Diya Mirza
ദിയ മിർസ | Photos: https://www.youtube.com/watch?v=VhtMCnx6c4M&t=2s
അടുത്തിടെയാണ് ദിയ മിര്‍സ തന്റെ വീട് പുതുക്കി പണിതത്. നിറയെ പച്ചപ്പൊക്കെയായി പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന തീമാണ് വീടിനു നല്‍കിയിരിക്കുന്നത്. ഇതേ മാതൃകയാണ് അവര്‍ അടുക്കളയ്ക്കും നല്‍കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയുള്ള പാത്രങ്ങളും അലമാരയുമൊക്കെയാണ് അടുക്കളയിലുള്ളത്.
 
Content highlights: luxurious and spacious bollywood celebrity kitchens priyanka aliya diya susane sonam