ട്ട് ബെഡ് റൂം, 11 ബാത്ത് റും, 2 അടുക്കള..ഇത് വീട് തന്നെയാണോ എന്ന് ആരും ഒരു നിമിഷം ചിന്തിച്ചു പോകും. എന്നാല്‍ അത്ഭുതപ്പെടേണ്ട, ഇതാണ്  സമൂഹമാധ്യമങ്ങളിലെ താര സുന്ദരിയായ കെയ്‌ലി ജെന്നറുടെ വീട്. 

13,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെയ്‌ലി തന്റെ ഹിഡന്‍ ഹില്‍സ് എന്ന സാമ്രാജ്യം തീര്‍ത്തിരിക്കുന്നത്. തികച്ചും മോഡേണ്‍ പശ്ചാത്തലത്തിലുള്ള  വീട് മെഡിറ്റേറിയന്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kylie Jenner's Snapchats (@kyliesnapx) on

രണ്ട് നീന്തല്‍ കുളങ്ങള്‍, ടെന്നീസ് കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kylie Jenner's Snapchats (@kyliesnapx) on

വൈറ്റ്, ഗ്രേ നിറങ്ങളാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. വീടിന് പുറത്തുള്ള കാര്‍പ്പറ്റു മുതല്‍ ബാത്ത്‌റൂം, ജനലുകളിലെ ബ്ലൈന്റുകള്‍ക്ക് വരെ ഒരേ കളര്‍ പാറ്റേണാണ് നല്‍കിയിരിക്കുന്നത്. 

 ഇരുപത് വയസ്സിനിടെ കെയ്‌ലിയുടെ നാലാമത്തെ വീടാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kylie Jenner's Snapchats (@kyliesnapx) on

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കെയ്‌ലി ഹിഡന്‍ ഹില്‍സ് ആരാധകര്‍ക്കു മുന്നില്‍ തുറന്നുകാണിച്ചത് .

content highlight: Kylie Jenner Shares Some Details of Her Hidden Hills Home